ലീഗ് കാമ്പയിന്: മൊഗ്രാല്‍ പുത്തൂരില്‍ നിന്നും ഒരു മാതൃകാ വിവാഹം
Oct 16, 2014, 16:30 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 16.10.2014) വിവാഹത്തിന്റെ പേരില്‍ ഇന്നു സമൂഹത്തില്‍ നടക്കുന്ന ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമെതിരെ മുസ്ലിം ലീഗ് കൈകൊണ്ട നിലപാടിന് വന്‍ പ്രാധാന്യം ഏറിവരുന്നു. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ യൂത്ത്ലീഗ് പ്രവര്‍ത്തകനും വൈറ്റ് ഗാര്‍ഡ് അംഗവുമായ ഇസ്മാഈലാണ് ആഡംബര വിവാഹത്തിനെതിരെ ധീരമായ നിലപാടെടുത്ത് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
അസര്‍ നിസ്കാരത്തിന് നാട്ടുകാരെയും കുടുംബക്കാരെയും സുഹൃത്തുക്കളെയും പള്ളിയിലേക്ക് ക്ഷണിച്ച് നിസ്കാര ശേഷം അവരെയെല്ലാം കൂട്ടി വധുവിന്റെ വീട്ടിലേക്ക് പോയി അവിടെ നിക്കാഹ് കഴിഞ്ഞതോടെ വിവാഹമെന്ന ചടങ്ങ് അവസാനിക്കുകയായിരുന്നു. പളളിയിലെത്തിയവര്ക്ക് നിസ്കാരത്തിന് ശേഷം യൂത്ത് ലീഗ് പ്രവര്‍ത്തകള്‍ മധുര പാനീയം വിതരണം ചെയ്തു.
മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ അബ്ദുല്ലക്കുഞ്ഞിയുടെ മകന് ഇസ്മാഈലും അറഫാത്ത് നഗറിലെ ഫക്രുദ്ദീന്റെ മകള്‍ നഫീസത്ത് മിസ്രിയയും തമ്മിലുള്ള വിവാഹമാണ് മാതൃകയായത്. എല്ലാവരും മനസ് നിറഞ്ഞു ഇസ്മാഈലിന്റെ കുടുംബത്തിന്റെ ധീരമായ തീരുമാനത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയായിരുന്നു.
മൊഗ്രാല്‍ പുത്തൂര്‍ ജുമാമസ്ജിദ് ഖത്തീബ് അന്‍വര്‍ അലി ഹുദവി നിക്കാഹിന് നേതൃത്വം നല്കി. കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ഹനീഫ് നിസാമി, അബ്ദുല്ല പെരുമ്പട്ട, പഞ്ചായത്ത് മുസ്സിം ലീഗ് പ്രസിഡണ്ട് പി.എം. മുനീര്‍ ഹാജി, സെക്രട്ടറി കെ.ബി. കുഞ്ഞാമു, ട്രഷറര്‍ എസ്.പി. സലാഹുദ്ദീന്, ഹമീദ് ബെദിര, റഫീഖ്, സലീം അക്കര, സിദ്ദീഖ് ബേക്കല്‍, മാഹിന്‍ കുന്നില്‍, കെ.ബി. അഷ്റഫ്, അംസു മേനത്ത്, കെ.ബി.ഇബ്രാഹിം ഹാജി, സിദ്ദീഖ് കൊക്കടം, അന്‍സാഫ് എടച്ചേരി, പി.എ. അബ്ബാസ്, മുഹമ്മദ് ഖത്തര്‍, മുഹമ്മദ് ആരിഫ്, ബി.ഐ. സിദ്ദീഖ്, മുത്തലിബ്, എ.ആര്. ആബിദ്, അഫ്സല്, ഇ.കെ. സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Mogral Puthur, Marriage, Muslim-league, Campaign, Ismail, Model marriage from Mogral Puthur.