മാവോ തീവ്രവാദി സ്പീഡ് ബോട്ടിലെത്തി, ചന്ദ്രഗിരി പാലത്തില്‍ 'ബോംബ്'; മോക് ഡ്രില്ലെന്ന് പോലീസ്
Nov 18, 2014, 14:39 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2014) കീഴൂരില്‍ മാവോ തീവ്രവാദി സ്പീഡ് ബോട്ടില്‍ എത്തിയതായുള്ള റിപോര്‍ട്ടിനെ തുടര്‍ന്ന് നാവിക സേനയും തീരദേശ പോലീസും ലോക്കല്‍ പോലീസും പരിശോധന നടത്തി. ചൊവ്വാഴ്ച പുലര്‍ചെ കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യതൊഴിലാളികളുടെ തോണിക്കരികില്‍ ഏതാനും പേര്‍ ഒരു സ്പീഡ് ബോട്ടില്‍ എത്തുകയായിരുന്നു. ഇതില്‍ ആജാനുബാഹുവായ ഒരാളെ കരയ്ക്കത്തിക്കാന്‍ സ്പീഡ് ബോട്ടിലുണ്ടായിരുന്നവര്‍ മത്സ്യതൊഴിലാളികളോട് നിര്‍ദേശിച്ചു. മത്സ്യതൊഴിലാളികള്‍ അന്വേഷിച്ചപ്പോള്‍ പോലീസാണെന്ന് അറിയിച്ചതിനാല്‍ ഇവര്‍ ഇയാളെ കരക്കെത്തിക്കുകയായിരുന്നു.
തോണിയില്‍ നിന്നും ഇറങ്ങിയപ്പോഴാണ് താന്‍ മാവോവാദിയാണെന്ന് മത്സ്യതൊഴിലാളികളെ ഇയാള്‍ അറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ അപ്രത്യക്ഷനാവുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് തീരദേശ പോലീസും നേവി ഉദ്യോഗസ്ഥരും ലോക്കല്‍ പോലീസും മാവോവാദിക്കുവേണ്ടി പരിശോധന ആരംഭിച്ചു. ഏറെ വൈകിയാണ് ഇത് മോക് ഡ്രില്ലാണെന്നകാര്യം ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. മാവോവാദിക്ക് വേണ്ടി റെയില്‍വേ സ്‌റ്റേഷന്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തി. വാഹനങ്ങള്‍ തടഞ്ഞും പരിശോധന നടത്തി.
അതിനിടെ ചെമ്മനാട് ചന്ദ്രിഗിരി പാലത്തിന്റെ കൈവരിയില്‍ ബോംബ് എന്നെഴുതിയ കടലാസ് പതിച്ചതും മോക് ഡ്രിലിന്റെ ഭാഗമായിരുന്നു. നാട്ടുകാര്‍ വിവരം ടൗണ്‍ പോലീസില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി. നൂറുകണക്കിന് ആള്‍ക്കാരാണ് ഇവിടെ തടിച്ചുകൂടിയത്.
പാലത്തിലോ, പരിസരത്തെവിടെയെങ്കിലുമോ ബോംബു വെച്ചതിന്റെ മുന്നറിയിപ്പായിരിക്കുമോ ഇതെന്നായിരുന്നു പോലീസിന്റെ സംശയം. പിന്നീടാണ് മോക് ഡ്രിലിന്റെ ഭാഗമായാണ് ബോബ് വെച്ചതെന്ന പ്രചരണം നടത്തിയതെന്ന് ലോക്കല്‍ പോലീസിന് വിവരം ലഭിച്ചത്.
Keywords : Mock drill, Bridge, Bomb, Chandrigiri, Kasaragod, Kerala, Police, Paper, Mock drill makes confusion among public.