city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടെലികോം മേഖലയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മൊബൈല്‍ വ്യാപാരികള്‍

കാസര്‍കോട്: (www.kasargodvartha.com 03.09.2019) ജിയോ നെറ്റ്‌വര്‍ക്ക് സംബന്ധമായി ഉപഭോക്താക്കളുടെ പരാതി ഉയര്‍ന്നതോടെ കച്ചവടക്കാരുടെ കൂട്ടായ്മയായ മൊബൈല്‍ ഡീലേര്‍സ് അസ്സോസ്സിയേഷന്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. മൂന്ന് മാസം തികഞ്ഞ ജിയോ ഉപഭോക്താക്കള്‍ക്ക് ഐഡിയ,എയര്‍ട്ടെല്‍,വോഡാഫോണ്‍ എന്നീ ഏത് നറ്റ്വര്‍ക്കിലേക്ക് പോര്‍ട്ട് ചെയ്താലും 3 മാസം ദിവസേന 1.5 ജിബി ഇന്റെര്‍നെറ്റും കോളും ലഭിക്കാന്‍ വെറും 149 രൂപ മാത്രം മുടക്കിയാല്‍ മതിയെന്ന് മൊബൈല്‍ ഡീലേര്‍സ് അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഈ ഓഫര്‍ ലഭിക്കാന്‍ ജിയോ ഉപഭോക്താവിന് 399 രൂപ മുടക്കേണ്ടതുണ്ടെന്നും എന്നാല്‍ നമ്പര്‍ മാറാതെ മറ്റു നറ്റ് വര്‍ക്കിലേക്ക് പോര്‍ട്ട് ചെയ്താല്‍ വെറും 149 രൂപക്ക് ഓഫര്‍ ലഭ്യമാകുമെന്നും ഇതുവഴി ഉപഭോക്താക്കള്‍ക്ക് 250 രൂപ ലാഭിക്കാന്‍ പറ്റുന്നതായും കച്ചവടക്കാര്‍ അരിയിച്ചു. ഈ ഓഫര്‍ പ്രഖ്യാപിച്ചതോടെ മൊബൈല്‍ റീചാര്‍ജ് കടകളില്‍ വന്‍ തിരക്കനുഭവപ്പെട്ടതാതി വ്യാപാരികള്‍ പറയുന്നു.

ടെലികോം മേഖലയില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മൊബൈല്‍ വ്യാപാരികള്‍

ഒറിജിനല്‍ ആധാര്‍ കാര്‍ഡ്, ഐഡി കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയിലേതെങ്കിലും ഒരു രേഖ ഹാജറാക്കിപുതിയ ഓഫര്‍ നേടാമെന്നും ഈ സൗകര്യം ആഗസ്ത് 24 വരെ മാത്രമെ ലഭ്യമാകു എന്നും മൊബൈല്‍ ഡീലേര്‍സ് അസ്സോസ്സിയേഷന്‍ ഭാരവാഹി സെമീര്‍ കളനാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

K Keywords:  news, Kerala, kasaragod, Mobile Phone, internet, Phone-call, Offer, Mobile vendors announce big offers in telecom sector

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia