ML Ashwini | മോദിയുടെ ഗാരൻ്റിയെ ഇടത് - വലത് മുന്നണികൾ ഭയക്കുന്നുവെന്ന് എം എൽ അശ്വിനി
Mar 10, 2024, 20:52 IST
കല്യാശേരി: (KasargodVartha) പുതിയ കേരളമെന്ന മോദിയുടെ ഗാരൻ്റിയെ ഇടത് - വലത് മുന്നണികൾ ഭയക്കുന്നുവെന്നും എൻഡിഎയുടെ ചുമരെഴുത്തിൽ കരി ഓയിൽ ഒഴിച്ചത് ഇതിന് തെളിവാണെന്നും കാസർകോട് ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനി. ബിജെപി മണ്ഡലം ജെനറൽ സെക്രടറി സത്യൻ കരിക്കൻ്റെ വീട്ടുമതിലിലാണ് കരി ഓയിൽ ഒഴിച്ചിരിക്കുന്നതെന്നും തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ഇതര രാഷ്ട്രീയ സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിൽക്കുന്നതെന്നും അവർ ആരോപിച്ചു.
30 വർഷക്കാലം ബംഗാളിൽ രാഷ്ട്രീയ എതിരാളികളെ തകർക്കാൻ പരിശ്രമിച്ച കമ്യൂണിസ്റ്റ് പാർടി അവിടെ നാമാവശേഷമായി. കേരളത്തിലെ കാംപസുകളിലും കമ്യൂണിസ്റ്റ് വിദ്യാർഥി സംഘടനകളുടെ അസഹിഷ്ണുതയാണ് കാണുന്നത്. സിദ്ധാർത്ഥിൻ്റെ കൊലപാതകം ഒറ്റപ്പെട്ടതല്ല. കേരള സമൂഹം ഒറ്റക്കെട്ടായി ഇത്തരം അതിക്രമങ്ങൾക്കെതിരെ രംഗത്ത് വരണമെന്നും അശ്വിനി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു
എൻഡിഎ കല്യാശേരി മണ്ഡലം തിരഞ്ഞെടുപ്പ് ഓഫീസ് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സി വി സുമേഷ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ഇൻ - ചാർജ് അഡ്വ. ശ്രീധരൻ, മണ്ഡലം പ്രഭാരി ഗംഗാധരൻ കാളീശ്വരം, രജീവ് കല്യാശേരി, സത്യൻ കരിക്കൻ, ബിജു പാളത്ത്, വിജു, ജിജേഷ് അണ്ണാമല, റിനോയി ഫിലിക്‌സ്, ഒ പി രതീഷ്, രാഹുൽ, ജിഷ്ണു എന്നിവർ സംബന്ധിച്ചു.
കവിണിശേരിയിൽ ബിജെപിയിൽ അംഗത്വമെടുത്തവരെ അശ്വിനി ഷോൾ അണിയിച്ചു സ്വീകരിച്ചു. മണ്ഡലം പ്രസിഡൻ്റ് സി വി സുമേഷ്, സംസ്ഥാന സമിതിയംഗം അഡ്വ. ശ്രീധരൻ എന്നിവർ സംബന്ധിച്ചു.

Keywords: Lok Sabha Election, Malayalam News, Politics, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok-Sabha-Election-2024, ML Ashwini, ML Ashwini says left and right fronts are afraid of Modi's guarantee.
< !- START disable copy paste -->