Missing Case | കാഞ്ഞങ്ങാട്ട് നിന്ന് കാണാതായ യുവതിയെ കൊല്ലം പുനലൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി; ബന്ധുക്കളും പൊലീസും പുറപ്പെട്ടു
Jun 5, 2023, 12:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) കാഞ്ഞങ്ങാട്ട് നിന്ന് ഇക്കഴിഞ്ഞ മെയ് 30ന് കാണാതായ യുവതിയെ കൊല്ലം പുനലൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. യുവതിയെ കണ്ടെത്തിയ വിവരം അറിഞ്ഞ് ബന്ധുക്കളും പൊലീസും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 30ന് രാത്രി 12 മണി മുതലാണ് 23 വയസ് പ്രായമുള്ള ആതിര എന്ന യുവതിയെ കാഞ്ഞങ്ങാട് സൗതില്‍ നിന്ന് കാണാതായത്.
യുവതിക്ക് വേണ്ടി പൊലീസും നാട്ടുകാരും കേരളത്തിലുടനീളം തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെ നീലേശ്വരം ഭാഗത്ത് യുവതിയെ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് കൊല്ലം റെയിൽവേ പൊലീസ് പുനലൂരിൽ യുവതിയെ കണ്ടെത്തിയതായുള്ള വിവരം ഹൊസ്ദുർഗ് പൊലീസിന് കൈമാറിയത്.
യുവതി നേരത്തെ രണ്ട് തവണ കല്യാണം കഴിച്ചിരുന്നതായി പറയുന്നു. വീട് വിടാനുള്ള കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു.
Keywords: News, Kasaragod, Kerala, Kanhangad, Missing Case, Hosdurg, Police FIR, Youth, Police, Natives, Woman, Missing woman found in Kollam.
< !- START disable copy paste -->