കാണാതായ യുവതിയെ കൂട്ടുകാരിയുടെ വീട്ടില്‍ കണ്ടെത്തി
Jun 5, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 05.06.2017) കാസര്‍കോട്ടു നിന്നും കാണാതായ യുവതിയെ കാഞ്ഞങ്ങാട്ടെ കൂട്ടുകാരിയുടെ വീട്ടില്‍ കണ്ടെത്തി. കാസര്‍കോട് തെരുവത്ത് കൊറക്കോട്ടെ ബിലാല്‍ നഗറില്‍ മുംതാസിനെ (27)യാണ് കണ്ടെത്തിയത്. ജൂണ്‍ മൂന്നിന് രാവിലെ 9.30നും ഉച്ചക്ക് 1.20നും ഇടയിലുള്ള സമയത്താണ് മുംതാസിനെ കാണാതായത്.
യുവതിയെ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒരുവിവരവും കിട്ടിയില്ല. ഇതേ തുടര്‍ന്ന് സഹോദരന്‍ കെ പി അബ്ദുല്‍ നാസറിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുംതാസ് കാഞ്ഞങ്ങാട്ടെ ഒരു കൂട്ടുകാരിയുടെ വീട്ടിലുണ്ടെന്ന് വ്യക്തമായി. പോലീസ് കാഞ്ഞങ്ങാട്ടെത്തി മുംതാസിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന് മൊഴിയെടുത്തു.
ചില മാനസികപ്രയാസങ്ങള്‍ കാരണമാണ് വീടുവിട്ടതെന്ന് യുവതി മൊഴി നല്‍കി. വൈകുന്നേരത്തോടെ മുംതാസിനെ കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, House, Missing, complaint, Police, case, Investigation, Woman, Missing woman found in friend's house