Found Dead | കാണാതായ വീട്ടമ്മയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
Updated: May 23, 2024, 01:04 IST
* ചെറുവത്തൂർ മീൻകടവ് പുഴയിലാണ് സംഭവം
ചെറുവത്തൂർ: (KasaragodVartha) കാണാതായ വീട്ടമ്മയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ചാംതുരുത്തിയിലെ പുതിയപുരയിൽ വളപ്പിൽ വെള്ളച്ചി (81) യാണ് മരിച്ചത്. മീൻകടവ് പുഴയിലാണ് സംഭവം. മീൻകടവിലെ സഹോദരിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്ന ഇവരെ ബുധനാഴ്ച ഉച്ചയ്ക്ക് കാണാതായിരുന്നു.
തുടർന്ന് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർടത്തിനായി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജിലേക്കു മാറ്റി. ഭർത്താവ്: പരേതനായ അമ്പൂഞ്ഞി. മക്കൾ: യശോദ, സുഭദ്ര, പരേതയായ ശകുന്തള. മരുമക്കൾ: കുമാരൻ, സുകുമാരൻ, പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: ചിരുത, രോഹിണി, നന്ദിനി, രാമൻ, രാധ, പരേതനായ അമ്പൂഞ്ഞി