city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുത്തശ്ശിയുടെ വീട്ടില്‍ നിന്നുമിറങ്ങി കാണാതായ 18കാരനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബദിയടുക്ക: (www.kasargodvartha.com 08.01.2020) മുത്തശ്ശിയുടെ വീട്ടില്‍ നിന്നുമിറങ്ങി കാണാതായ 18കാരനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ വാടക വീട്ടില്‍ താമസിക്കുന്ന കുശ-ശൈലജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശ്രാവണ്‍കുമാറിനെ (18)യാണ് മുത്തശ്ശിയുടെ നീര്‍ച്ചാല്‍ കടമ്പളയിലെ വീടിനടുത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുത്തശ്ശി സുന്ദരിയുടെ വീട്ടിലായിരുന്നു ശ്രാവണ്‍ കുമാര്‍ താമസിച്ചുവന്നിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങിയ ശ്രാവണിനെ കാണാതാവുകയായിരുന്നു. അന്വേഷിച്ചുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തേപ്പ് ജോലിക്ക് സഹായിയായി പോയിരുന്നു.

വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതീക്ഷ, പ്രജ്വല്‍, പ്രജ്വിത എന്നിവര്‍ സഹോദരങ്ങളാണ്.
മുത്തശ്ശിയുടെ വീട്ടില്‍ നിന്നുമിറങ്ങി കാണാതായ 18കാരനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Hanged, Badiyadukka, Missing, missing 18 year old found dead hanged
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia