കാണാതായ 14 കാരനെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി
Aug 25, 2017, 10:16 IST
കാസര്‍കോട്: (www.kasargodvartha.com 24.08.2017) നായന്മാര്‍മൂലയില്‍ നിന്നും കാണാതായ 14 കാരനെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. നായന്മാര്‍മൂല നാസ്‌ക് ഗ്രൗണ്ട് പാറ കോമ്പൗണ്ടിലെ അബ്ദുല്‍ ഖാദര്‍ - നസീമ ദമ്പതികളുടെ മകനും, തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സഈദിനെയാണ് വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് ബന്ധുക്കള്‍ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തിയ സഈദിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചുവരുന്നതിനിടെയാണ് എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കാസര്‍കോട് സ്വദേശികളായ യുവാക്കള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Ernakulam, Natives, Missing 14 year old found in Railway station
Keywords: Kasaragod, Kerala, news, Missing, Ernakulam, Natives, Missing 14 year old found in Railway station