കാണാതായ ഫിസിയോതെറാപ്പിസ്റ്റ് വീട്ടില്‍ തിരിച്ചെത്തി
Mar 2, 2019, 21:05 IST
കാസര്‍കോട്: (www.kasargodvartha.com 02.03.2019) കാണാതായ ഫിസിയോതെറാപ്പിസ്റ്റ് വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു. ശിരിബാഗിലു പെരിയടുക്കത്തെ കണ്ണന്റെ മകന്‍ കിഷോര്‍ കുമാറാണ് (28) വീട്ടില്‍ തിരിച്ചെത്തിയത്. കിഷോര്‍ കുമാറിനെ കാണാനില്ലെന്ന് കാണിച്ച് അമ്മാവന്‍ ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവ് തിരിച്ചെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് രാവിലെ 11 മണിക്കാണ് കിഷോര്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കൊല്ലൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയതാണെന്നും പോകുമ്പോള്‍ ഫോണെടുക്കാന്‍ മറന്നതാണെന്നുമാണ് യുവാവ് ബന്ധുക്കളോട് പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, news, Missing, Missed physiotherapist came to home