പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ കേസ്
ചിറ്റാരിക്കൽ: (www.kasargdvartha.com 14.06.2021) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതിയിൽ ആന്റോയ്ക്ക് (27) എതിരെയാണ് പോക്സോ പ്രകാരം ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആന്റോ ഒളിവിലാണുള്ളത്.
പെൺകുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്യുകയാണ്. മുത്തശ്ശിയുടെ കൂടെയാണ് പെൺകുട്ടി താമസിക്കുന്നത്. ഈ സമയത്ത് വീടിനടുത്തുള്ള ആന്റോ പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ചൈൽഡ് ലൈൻ പ്രവർത്തകർ മുഖേനയാണ് പെൺകുട്ടി സ്റ്റേഷനിലെത്തി പരാതി നൽകിയത്. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Keywords: Kerala,kasaragod,news,Molestation,case,Girl,Police,Child Line, Minor girl files molest complaint against neighbour.
< !- START disable copy paste -->