സേവന മേഖലയില്‍ ദുബൈ KMCC പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി വി.എസ്. ശിവകുമാര്‍
Sep 1, 2013, 19:48 IST
തിരുവനന്തപുരം: ജനസേവന മേഖലയില്‍ ദുബൈ കെ.എം.സി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഉറവ് കുടിനീര് പദ്ധതി പ്രകാരം 60 ലക്ഷം രൂപാ ചെലവില്‍ കേരളത്തിലെ മുഴുവന്‍ ഗവ. താലൂക്ക് ആശുപത്രികളിലും കെ.എം.സി.സി. സൗജന്യമായി സ്ഥാപിച്ച് നല്കുന്ന വാട്ടര്‍ ഡിസ്പന്സറുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തൈക്കാട് ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹ അധ്യക്ഷനായിരുന്നു.
ആരോഗ്യമേഖല കൂടുതല്‍ ജനകീയമാകുന്നതിനു പിന്നില്‍ സന്നദ്ധ സംഘടനകള്‍ക്ക് പങ്കുണ്ട്. ആരോഗ്യമേഖലയില്‍ ദേശീയ അംഗീകാരം നേടാന്‍ കേരളത്തിനു കഴിഞ്ഞത് അതിനാലാണ്. ജീവനക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ജോലി ചെയ്താല്‍ ആരോഗ്യ മേഖല ശുദ്ധമാകും- മന്ത്രി പറഞ്ഞു.
തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കുവേണ്ടി കെ.എം.സി.സി. സൗജന്യമായി നല്കുന്ന ഫാനുകളുടെ കരാര്‍ രേഖകള്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ആശുപത്രി സൂപ്രണ്ട് ഡോ. ബി. ഉഷാ കുമാരിക്ക് നല്കി. പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ദുബൈ കെ.എം.സി.സി. നല്കി വരുന്ന സേവനങ്ങളെ മന്ത്രി പ്രശംസിച്ചു.
പ്രവാസി ക്ഷേമത്തിന് സംഘടന നടത്തി വരുന്ന യ്തനങ്ങള് പോരാട്ടത്തിന് സമമാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രവാസി കാര്യമന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ആദ്യം സ്ഥാപിച്ച വാട്ടര്‍ ഡിസ്പെന്‍സറിന്റെ സ്വിച്ച് ഓണ്‍ കര്‍മം സാമൂഹിക നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ നിര്‍വഹിച്ചു. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി പദ്ധതി വിശദീകരണം നടത്തി. 80 ആശുപത്രികളിലാണ് ഉപകരണം സ്ഥാപിക്കുന്നത്.
പി. ഉബൈദുല്ല എം.എല്‍.എ., എന്‍.ആര്.എച്ച്.എം. ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. ബി. ഉണ്ണികൃഷ്ണന്, കൗണ്‍സിലര്‍ ജി. മാധവദാസ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ബീമാപള്ളി റഷീദ്, കെ.എം.സി.സി. വൈസ് പ്രസിഡണ്ട് ആര്. നൗഷാദ്, സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, ഓവര്‍സീസ് കെ.എം.സി.സി., ചീഫ് ഓര്‍ഗനൈസര്‍ സി.വി.എം. വാണിമേല്‍, ഹുസൈന് ചെറുതുരുത്തി, വി.കെ. അഷറഫ് പൊന്നാനി, നിസാര്‍ സുല്‍ഫി, മാഹിന്‍ അബൂബക്കര്‍, പെരിങ്ങമല സലീം, കരമന മാഹിന്‍, മണ്‍വിള സൈനുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Thiruvananthapuram, KMCC, hospital, Woman, M.K.Muneer, Children, kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.