city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Culture | 'കലയിലൂടെ മനസ്സുകൾ പവിത്രമാക്കും', ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ​​​​​​​

Minister Stresses Art's Role in Building Secular, Educated Society
Photo: Arranged

● കേരളത്തിന്റെ വിവിധ മേഖലകളിലുള്ള മുന്നേറ്റത്തിന് അടിസ്ഥാനം നമ്മുടെ വിദ്യാഭ്യാസമാണെന്നും മന്ത്രി
● എം രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. 

ഉദിനൂർ: (KasargodVartha) കലാ സാംസ്കാരിക പ്രവർത്തനങ്ങൾ മനസ്സുകളെ പവിത്രീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. രാജ്യത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമതാണെന്നും, വിദ്യാർത്ഥികൾക്ക് ദേശീയ ബോധത്തിന്റെ പാഠങ്ങൾ പകർന്നു നൽകുന്നതിൽ കലയ്ക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർകോട് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കലാബോധം ഇളം മനസ്സുകളെ പവിത്രീകരിക്കുമെന്നും, ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയെല്ലാം പലതരത്തിൽ വെല്ലുവിളി നേരിടുമ്പോൾ കുട്ടികൾക്ക് ദേശീയ ബോധത്തിന്റെ പാഠങ്ങൾ പകർന്നു നൽകാൻ കലയ്ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്ന എസ്എസ്എൽസി പരീക്ഷ  നടക്കുന്നതും കേരളത്തിലാണ്.
കേരളത്തിന്റെ വിവിധ മേഖലകളിലുള്ള മുന്നേറ്റത്തിന് അടിസ്ഥാനം നമ്മുടെ വിദ്യാഭ്യാസമാണെന്നും മന്ത്രി പറഞ്ഞു.

ഉദിനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വിവിധ മേഖലകളിൽ സഹകരിച്ചവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് സിഡിഎസ്, ഹരിത കർമ്മ സേന, ശബ്ദം വെളിച്ചം ഒരുക്കിയവർ, ഭക്ഷണം തയ്യാറാക്കിയ എ കെ രാജേഷ് പൊതുവാൾ എന്നിവരെയാണ് ആദരിച്ചത്. എം രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. 

എ കെ എം അഷ്റഫ് എംഎൽഎ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി മുഹമ്മദ് അസ്ലം, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന്‍, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സി.വി.പ്രമീള, കണ്ണൂര്‍ ആര്‍.ഡി.ഡി ആര്‍.രാജേഷ്‌കുമാര്‍, വി.എച്ച്.എസ്.ഇ എഡി ഇ.ആര്‍ ഉദയകുമാരി, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍  കെ രഘുറാം ഭട്ട്, ഡി പി സി എസ് എസ് കെ വി.എസ്.ബിജുരാജ്, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എം.സുനില്‍കുമാര്‍, കൈറ്റ് കോര്‍ഡിനേറ്റര്‍ റോജി ജോസഫ്, കാഞ്ഞങ്ങാട് ഡിഇഒ കെ.അരവിന്ദ, ചെറുവത്തൂര്‍ എഇഒ രമേശന്‍ പുന്നത്തിരിയന്‍, ചിറ്റാരിക്കാല്‍ എഇഒ പി.പി.രത്നാകരന്‍, ഹൊസ്ദുര്‍ഗ് എഇഒ മിനി ജോസഫ് എന്നിവര്‍ സംസാരിച്ചു

റിസപ്ഷൻ കമ്മിറ്റി കൺവീനർ എം.ടി.പി. ഇസ്മയിൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി.സത്യൻ മാടക്കാല്‍ നന്ദിയും പറഞ്ഞു.

#Kerala #ArtsFestival #Students #Education #Culture #NationalConsciousness

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia