കാഞ്ഞങ്ങാടിനെ വ്യാവസായിക നഗരമാക്കി മാറ്റും: മന്ത്രി ഇ ചന്ദ്രശേഖരന്‍
Feb 21, 2019, 22:06 IST
കാസര്‍കോട്: (www.kasargodvartha.com 21.02.2019) ജില്ല നിലവില്‍ വന്ന് 35 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും വ്യവസായ രഹിത ജില്ല എന്ന പേരുദോഷം മാറ്റാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞില്ലെന്നും ചെറിയ സംരംഭങ്ങള്‍ ആരംഭിച്ചെങ്കിലും കാസര്‍കോടിന്റെ വ്യവസായ ഭൂപടം പരിശോധിച്ചാല്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ സാധിച്ചിട്ടില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പടന്നക്കാട് ബേക്കല്‍ ക്ലബില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപ സംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക രീതിയിലുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ മേഖലയാണ് നമ്മുടെ നാട്. കൂടാതെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ നിരവധി വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെങ്കിലും വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നിലവിലെ പുതിയ വ്യവസായ നയമനുസരിച്ച് അതിനെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വഴി ഒരു മാസത്തിനുള്ളില്‍ ലൈസന്‍സ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. നിലവില്‍ മടിക്കൈയിലെ 99 ഏക്കര്‍ റവന്യൂ ഭൂമി വ്യവസായ വകുപ്പിന് കൈമാറുന്നതോടെ ജില്ലയെ ഏറ്റവും വലിയ വാണിജ്യ നഗരമാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ ജില്ലയിലെ ഏറ്റവും വലിയ വാണിജ്യ നഗരമായ കാഞ്ഞങ്ങാട് നിന്ന് കാര്‍ഷിക വിഭവങ്ങള്‍ സംഭരിച്ച് സംസ്‌കരിച്ച് വിപണനം നടത്താന്‍ ഇത്തരത്തിലുള്ള വ്യവസായ പാര്‍ക്കിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Minister E Chandrasekharan statement, Kasaragod, News, E.Chandrashekharan, Kanhangad.