കാസർകോട്ട് ഒഴിവുള്ള 49 തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കാൻ ഇടപെടുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ
May 16, 2021, 20:47 IST
കാസർകോട്: (www.kasargodvartha.com 16.05.2021) ജില്ലയിൽ ഒഴിവുള്ള 49 തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കുന്നത് സംബന്ധിച്ച് സർകാർ തലത്തിൽ ഇടപെടുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. ജില്ലാതല കൊറോണ കോർ കമിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജില്ലയിലെ മുഴുവൻ ചെക് പോസ്റ്റുകളിലും പൊലീസ് പരിശോധന കർശനമാക്കാനും കൊറോണ കോർ കമിറ്റി യോഗത്തിൽ തീരുമാനിച്ചു. ഹാർബറുകൾ അടച്ചിടും. മീൻ പിടുത്തം അനുവദിക്കില്ല. ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാതല കോർ കമിറ്റി അംഗങ്ങൾ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, COVID-19, Doctors, Government, Revenue Minister, E.Chandrashekharan, Hospital, District, Minister E Chandrasekaran says he will intervene to appoint doctors in the 49 vacant posts in Kasargod.
< !- START disable copy paste -->