അനധികൃത ധാതുഖനനവും കടത്തും: 6.14 കോടി രൂപ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഈടാക്കി
May 5, 2018, 19:39 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2018) ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനധികൃത ധാതുഖനനവും ധാതുകടത്തും നടത്തിയവര്‍ക്കെതിരെ ഖനന ഭൂവിജ്ഞാന വകുപ്പ് (മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ്) കര്‍ശന നടപടി സ്വീകരിച്ചതായി സീനിയര്‍ ജിയോളജിസ്റ്റ് അറിയിച്ചു. 2017-18 സാമ്പത്തിക വര്‍ഷം 95 അനധികൃത ധാതുഖനനവും 985 അനധികൃത ധാതുകടത്തും കണ്ടെത്തി കേരള മൈനല്‍ മിനറല്‍ കണ്‍സഷന്‍ ചട്ടം അനുസരിച്ച് നടപടികള്‍ സ്വീകരിച്ച് കോമ്പൗണ്ടിംഗ് ഇനത്തില്‍ ആകെ 6,14,80,212 രൂപ ഈാടക്കി.
ഇക്കാലയളവില്‍ ധാതുക്കളുടെ ഖനനത്തിന് ലഭിച്ച അപേക്ഷകളിന്‍മേല്‍ സ്ഥലപരിശോധന നടത്തി അര്‍ഹരായവയ്ക്ക് ഖനനാനുമതിയും നല്‍കി. കഴിഞ്ഞ വര്‍ഷം 79 ക്വാറികള്‍ക്കാണ് ഖനനാനുമതി അനുമതി നല്‍കിയത്. ഖനനാനുമതിയുടെ റോയല്‍റ്റി ഇനത്തിലും കോമ്പൗണ്ടിംഗ് ഇനത്തിലുമായി ജില്ലയില്‍ ഖനന ഭൂവിജ്ഞാന വകുപ്പ് മൊത്തം 7,10,32,388 രൂപ റവന്യുവരുമാനമായി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടി.
2015-ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളുടെ പരിപാലനമാണ് ഖനന ഭൂവിജ്ഞാന വകുപ്പിന്റെ കാസര്‍കോട് ജില്ലാ ഓഫീസ് നിര്‍വഹിച്ചുവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Geology, Mining, Penalty , Mining and geology department charged 6.14 crore as fine
Keywords: Kasaragod, Kerala, News, Geology, Mining, Penalty , Mining and geology department charged 6.14 crore as fine