ആഹാരമില്ലാതെ നീലേശ്വരത്ത് അതിഥി സംസ്ഥാന തൊഴിലാളികള്‍
Apr 4, 2020, 17:02 IST
നീലേശ്വരം: (www.kasargodvartha.com 04.04.2020) ലോക് ഡൗണ്‍ കാലയളവില്‍ ഭക്ഷണം പോലും കിട്ടാതെ അലയുകയാണ് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍. മധ്യപ്രദേശില്‍ നിന്നുള്ള അഞ്ചു തൊഴിലാളികളാണ് തൊഴിലും ഭക്ഷണവുമില്ലാതെ ദിവസം തള്ളിനീക്കുന്നത്. നിര്‍മാണ തൊഴിലാളികളാണ് ഇവര്‍. നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും ട്രെയിന്‍ ഗതാഗതം ഇല്ലാത്തതും ഇവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
10 വര്‍ഷത്തോളമായി കേരളത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ നീലേശ്വരത്തെ വാടക വീട്ടിലാണ് താമസിക്കുന്നത്. അതേസമയം ഭക്ഷണം ലഭിക്കാത്തവര്‍ക്ക് സര്‍ക്കാറിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ വഴിയുള്ള ഭക്ഷണവും ഇവര്‍ക്ക് ലഭിക്കുന്നില്ല. അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കുന്ന പദ്ധതി ഉണ്ടെങ്കിലും അതിനെ കുറിച്ചും ഇവര്‍ക്ക് വ്യക്തതയില്ല. അധികൃതര്‍ എത്രയും വേഗം ഇവരുടെ കാര്യത്തില്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
Keywords: Nileshwaram, News, Kerala, Kasaragod, Food, Migrant workers, Lockdown, Train, Job, Government, migrant workers without food even during Lockdown