city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൈസ്‌ക്കൂളുമായി ഹയര്‍സെക്കണ്ടറിയെ ലയിപ്പിക്കുന്നത് ചരിത്രപരമയ മണ്ടത്തരം : എന്‍ എ നെല്ലിക്കുന്ന്

കാസര്‍കോട്:(www.kasargodvartha.com 17/04/2018) കാല്‍നൂറ്റാണ്ടിലേറെയായി കേരളത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹയര്‍സെക്കണ്ടറി വിഭാഗത്തെ ഹൈസ്‌ക്കൂളുമായി ലയിപ്പിക്കുന്നതിനായി ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്ന ശ്രമം ചരിത്രപരമായ മണ്ടത്തരമാണെന്ന് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. എഫ് എച്ച് എസ് ടി എ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു എം എല്‍ എ.

വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നിലവിലുള്ള ഹയര്‍സെക്കണ്ടറി സംവിധാനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ലയനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ഈ മേഖലയില്‍ ഭരണാനുകൂല അധ്യാപക സംഘടനക്ക് സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏപ്രില്‍ 11ന് നടത്തിയ മൂല്യനിര്‍ണ്ണയ ക്യാമ്പ് ബഹിഷ്‌കരണത്തില്‍ 85ശതമാനത്തിലധികം അധ്യാപകര്‍ പങ്കെടുത്തത് സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

ഹൈസ്‌ക്കൂളുമായി ഹയര്‍സെക്കണ്ടറിയെ ലയിപ്പിക്കുന്നത് ചരിത്രപരമയ മണ്ടത്തരം : എന്‍ എ നെല്ലിക്കുന്ന്

ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ മുഖ്യപ്രഭാഷണം നടത്തി രാഷ്ട്രീയ സംങ്കുചിത താല്‍പര്യം മുന്‍ നിര്‍ത്തി വിദ്യാഭ്യാസരംഗത്ത് നടത്തുന്ന പരിഷ്‌കാരങ്ങള്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ മാത്രമെ സഹായിക്കു എന്ന് ഹക്കീം കുന്നില്‍ കുറ്റപ്പെടുത്തി. എഫ് എച്ച് എസ് ടി എ ജില്ലാ ചെയര്‍മാന്‍ പി ശശിധരന്‍ അധ്യക്ഷം വഹിച്ചു. എഫ് എച്ച് എസ് ടി എ സംസ്ഥാന പ്രസിഡണ്ട് എം രാധാകൃഷ്ണന്‍, ജിജി തോമസ്,മെജോ ജോസഫ്, കരിംകോയിക്കല്‍,എന്‍ സദാശിവന്‍,സക്കറിയാസ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, MLA, N.A.Nellikunnu, Teachers, Students union, Political parties,  Merger of higher secondary with high school is historical Stupidit: N A Nellikunnu

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia