ഉപവാസം നടത്തുമെന്ന വ്യാപാരികളുടെ മുന്നറിയിപ്പ് ഫലം കണ്ടു; രാജപാതയുടെ നിര്‍മാണം ഊര്‍ജിതം
Nov 13, 2017, 19:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.11.2017) ഉപവാസം നടത്തുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കിയതോടെ രാജപാതയുടെ നിര്‍മാണം ഊര്‍ജിതം. കൊട്ടുംകുരവയുമായി കോട്ടച്ചേരി റെയില്‍വേസ്റ്റേഷന്‍ റോഡ് രാജപാതയാക്കാന്‍ മുന്നിട്ടിറങ്ങി കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതം വിതച്ച് മുങ്ങിയ അധികൃതര്‍ക്കെതിരെ ചൊവ്വാഴ്ച ഉപവാസം സംഘടിപ്പിക്കാന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് സി യൂസഫ് ഹാജിയും സഹപ്രവര്‍ത്തകരും തീരുമാനിച്ചതോടെയാണ് രാജപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അധികൃതരും രംഗത്തിറങ്ങിയത്.
തിങ്കളാഴ്ച രാത്രി മുതല്‍ നിര്‍മ്മാണം പുനരാരംഭിക്കുമെന്ന് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖ വ്യാപാരി നേതാക്കളെ അറിയിച്ചു. റോഡിന്റെ ഇരുഭാഗത്തുമുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് രാജപാതയുടെ നിര്‍മ്മാണം തുടങ്ങിയെങ്കിലും കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്തുനിന്നും തുടങ്ങിയയിടത്ത് തന്നെ നിര്‍മ്മാണം നിലക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Road, Kanhangad, Merchant's Warning; Construction of Railway road against started