ദേശീയപാത വികസനം; 2500 വ്യാപാരികള്‍ക്ക് കുടിയൊഴിയേണ്ടിവരും, കാസര്‍കോട് ജില്ലയിലും കീഴാറ്റൂര്‍ മോഡല്‍ സമരം വരുന്നു, വ്യാപാരികള്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക്, കാസര്‍കോട് നഗരത്തെ ഒഴിവാക്കി ബൈപാസ് വേണമെന്നും ആവശ്യം
Mar 26, 2018, 13:22 IST
കാസര്‍കോട്: (www.kasargodvartha.com 26.03.2018) ദേശീയപാത വികസനത്തിന്റെ പേരില്‍ സംഭവിക്കുന്ന കഷ്ട നഷ്ടങ്ങള്‍ക്കെതിരെ കാസര്‍കോട് ജില്ലയിലും കീഴാറ്റൂര്‍ മോഡല്‍ സമരം വരുന്നു. കീഴാറ്റൂരില്‍ കര്‍ഷകരാണ് സമര രംഗത്തെങ്കില്‍ കാസര്‍കോട്ട് വ്യാപാരികളാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ദേശീയ പാതാ വികസനം മൂലം വ്യാപാരം നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് ഷിഫ്റ്റിംഗ് ഇനത്തില്‍ ഇപ്പോള്‍ നല്‍കുമെന്ന് പറയുന്ന 2 ലക്ഷം രൂപ അപര്യാപ്തമാണെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ തിങ്കളാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വ്യാപാരികള്‍ വികസനത്തിനെതിരില്ല. സ്ഥലം ഏറ്റെടുക്കുമ്പോള്‍ വസ്തുവിനും കെട്ടിടത്തിനും ഉടമകള്‍ക്ക് നല്‍കുന്നത് പോലെ വാടകക്കാരനും തൊഴിലാളികള്‍ക്കും അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നതാണ് മുഖ്യമായ ആവശ്യമെന്ന് ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. ദേശീയ പാതാ വികസനത്തില്‍ കട നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് തൊഴില്‍ സംരക്ഷണവും പുനരധിവാസവും ഉറപ്പ് വരുത്തുക, കട നഷ്ടപ്പെടുന്ന വ്യാപാരികളുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുക, ഷിഫ്റ്റിംഗ് ചാര്‍ജിന് പുറമെ കട നടത്തിയ വര്‍ഷം അനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുക, നഷ്ടപരിഹാരത്തുക 25 ലക്ഷമായി ഉയര്‍ത്തുക, വ്യാപാരം നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്കോ മക്കള്‍ക്കോ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഗവണ്‍മെന്‌റ് സര്‍വീസുകളില്‍ ജോലി അനുവദിക്കുക, വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും തൊഴില്‍ സംരക്ഷണവും ഉറപ്പ് വരുത്തുക, സിപിസിആര്‍ഐ ചൗക്കി മുതല്‍ വിദ്യാനഗര്‍ വരെ ബൈപാസ് നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുക, സ്ഥലം ഏറ്റെടുത്തതിന് ശേഷം അവശേഷിക്കുന്ന സ്ഥലത്ത് മാനദണ്ഡമില്ലാതെ കടകള്‍ പണിയുന്നതിനുള്ള അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികള്‍ സമരത്തിനിറങ്ങുന്നത്.
ഇതിന്റെ ഭാഗമായി മാര്‍ച്ച് 28ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ കാസര്‍കോട് ജില്ലയിലെ ദേശീയപാതയോരത്തെ പിലിക്കോട്, നീലേശ്വരം, മാവുങ്കാല്‍, പുല്ലൂര്‍, പൊയിനാച്ചി, ചട്ടഞ്ചാല്‍, ചെര്‍ക്കള, നായന്‍മാര്‍മൂല, കാസര്‍കോട്, മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നീ 13 യൂണിറ്റുകളില്‍ ധര്‍ണ സമരം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കട നഷ്ടപ്പെടുന്ന വ്യാപാരികളും, കുടുംബാംഗങ്ങളും, തൊഴിലാളികളും, യൂണിറ്റുകളിലെ പ്രവര്‍ത്തകരും
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ അഹ് മദ് ഷരീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ജോസ് തയ്യില്‍, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ട് പൈക്ക അബ്ദുള്ളക്കുഞ്ഞി, ജില്ലാ സെക്രട്ടറി കെ മണികണ്്ഠന്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Press meet, National highway, Strike, Merchants protest on National highway development.
ധര്‍ണാസമരത്തില്‍ പങ്കെടുക്കും.