സാധനങ്ങള്‍ എടുത്തുവെക്കാന്‍ പറഞ്ഞ് 1,000 രൂപ വാങ്ങിച്ച് പോയ യുവാവ് തിരിച്ചെത്തിയില്ലെന്ന് പരാതി
Nov 17, 2017, 17:53 IST
കുമ്പള: (www.kasargodvartha.com 17.11.2017) സാധനങ്ങള്‍ എടുത്തുവെക്കാന്‍ പറഞ്ഞ് 1,000 രൂപ വാങ്ങിച്ച് പോയ യുവാവ് തിരിച്ചെത്തിയില്ലെന്ന് പരാതി. കുമ്പള പോലീസ് സ്റ്റേഷന്‍ റോഡില്‍ സ്റ്റേഷനറി കട നടത്തുന്ന ബന്തിയോട് സ്വദേശിയുടെ പണമാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. 33 വയസ് പ്രായം തോന്നിക്കുന്ന യുവാവ് പരിചയം നടിച്ച് കടയിലെത്തിയതായിരുന്നു.
ഇതിനു ശേഷം 20,000 രൂപയുടെ സാധനങ്ങള്‍ എടുത്തുവെക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പുറത്തുനിന്ന് സാധനം വാങ്ങാന്‍ ആയിരം രൂപ ആവശ്യപ്പെടുകയായിരുന്നു. വ്യാപാരി പണം നല്‍കി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് യുവാവ് നല്‍കിയ ഫോണ്‍ നമ്പറിലേക്ക് വ്യാപാരി നിരന്തരം വിളിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Youth, complaint, Merchant cheated by unknown youth
Keywords: Kasaragod, Kerala, news, Kumbala, Youth, complaint, Merchant cheated by unknown youth