city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് പാക്കേജില്‍ ചെറുകിട വ്യാപാരികള്‍ക്കും പരിഗണന വേണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 16.05.2020) കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് പാക്കേജില്‍ ചെറുകിട വ്യാപാരികളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കി

കോവിഡ് 19 നെ ചെറുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യപിച്ച പാക്കേജ് ലോക്ക് ഡൗണ്‍ മൂലം തകര്‍ച്ചയെ നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുന്നതിന്
 ഒരു വര്‍ഷത്തേക്ക് ചെറുകിട വ്യാപാര മേഖലയിലെ വായ്പയ്ക്ക് മോറിട്ടോറിയം പ്രഖ്യാപിക്കുണമെന്ന് ആവശ്യപ്പെട്ടു.

 വായ്പകളുടെ പലിശ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ വഹിക്കുക, നിലവിലുള്ള ഈടിന്‍മേല്‍ കൂടുതല്‍ തുക വായ്പ്പയായി അനുവദിക്കുക, കാര്‍ഷിക രംഗത്ത് നടപ്പിലാക്കിയതു പോലെ ചെറുകിട വ്യാപര രംഗത്ത് കുറഞ്ഞ പലിശയില്‍ വായ്പ നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ മുന്നോട്ട് വെച്ചു.

ലോക് ഡൗണ്‍ കാലത്ത് മുടങ്ങിക്കിടക്കുന്ന വായ്പ അടവുകളെ സെബില്‍ റാങ്കിംഗില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുക, ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും 5,000 രൂപ റൊക്കമായി നല്‍കുക, സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഈ സംഖ്യ ആദ്യം നല്‍കുക വഴി ഈ തുക ജനങ്ങളില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ക്കു വേണ്ടി ചെറുകിട വ്യാപാരികളിലേക്കും അവരില്‍ നിന്ന് വിതരണക്കാരിലേക്കും ,ഉത്പാദകരിലേക്കും കൈമാറപ്പെടുന്നതു കൊണ്ട് രാജ്യത്തെ മൊത്തം സാമ്പത്തിക രംഗത്ത് ഉത്തേജനം നല്‍കാന്‍ ഈ നടപടി കൊണ്ട് കഴിയുമെന്നും ചൂണ്ടിക്കാട്ടി.

 ലോക്ക് ഡൗണ്‍ മൂലം വ്യാപാരം ചെയ്യാന്‍ കഴിയാതെ കട അടഞ്ഞുകിടക്കുന്നതിനാല്‍ ഒരു വരുമാനവുമില്ലാത്ത ചെറുകിട വ്യാപാരികളുടെ കട വാടക, ശമ്പളം, കറന്റ് ചാര്‍ജ്ജ്, തുടങ്ങിയ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയോ, മറ്റു വിധത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടൊ വ്യാപാരികളെ ഈ ബാധ്യതയില്‍ നിന്ന് ഒഴിവാക്കുക, ചെറുകിട വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സമൂഹത്തിന്റെ താഴെക്കിടയിലുള്ള സാധാരണക്കാരും, സ്വയം തൊഴിലായി കച്ചവടത്തെ സ്വീകരിച്ചവരുമാണ്.

 അതിനാല്‍ ചെറുകിട വ്യാപാരികള്‍ക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യപിക്കുന്ന സാമ്പത്തിക പക്കേജില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിവേദനത്തിലെ ആവശ്യം.
കോവിഡ് പാക്കേജില്‍ ചെറുകിട വ്യാപാരികള്‍ക്കും പരിഗണന വേണമെന്നാവശ്യപ്പെട്ട്  വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കി


Keywords: Kasaragod, Kerala, News, Merchant-association, COVID-19, merchant association State Vice President K. Ahmed Sharif give petition

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia