മാനസീകാരോഗ്യം ഉറപ്പ് വരുത്തി വനിതാശിശുവികസന വകുപ്പും കാസര്‍കോട് ജില്ലാ ഐ സി ഡി എസ് പ്രോഗ്രാം ഓഫീസും
May 2, 2020, 20:55 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2020) ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് ഫോണ്‍ വഴി നല്‍കിക്കൊണ്ടായിരുന്നു വനിതാശിശുവികസന വകുപ്പും കാസര്‍കോട് ജില്ലാ ഐ.സി.ഡി.എസ് ഓഫീസും മാനസീകാരോഗ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയത്. ഏകാന്തയും ആശങ്കയും മറ്റ് മനസീക സമ്മര്‍ദ്ദങ്ങളും അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി, അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങും ആശ്വാസവും പകര്‍ന്നു നല്‍കി. 9259 ഫോണ്‍കോളുകളാണ് മാനസീക ആരോഗ്യ പരിരക്ഷയ്ക്കായി സര്‍ക്കാര്‍ നല്‍കിയ നമ്പരിലേക്ക് എത്തിയത്. ഏപ്രില്‍ മാസം മാത്രം ക്വാറന്റൈനില്‍ കഴിയുന്നവരുടെ 458 ഫോണ്‍ കോളുകള്‍ വകുപ്പ് നല്‍കിയ നമ്പരിലേക്കെത്തി. ഓരോ ഫോണ്‍ കോളുകളും കൃത്യമായി പിന്‍തുടര്‍ന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു.
മാര്‍ച്ച് 19 മുതല്‍ 28വരെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ ഒരു പ്രത്യേക ഹെല്‍പ്പ് ഡസ്‌ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. അതേ സമയം അംഗണ്‍വാടി വര്‍ക്കര്‍മാര്‍ അവരുടെ പ്രദേശത്ത് ക്വാറന്റൈനില്‍ കഴിയുന്ന കൗണ്‍സിലിങ് ആവശ്യമുള്ളവരുടെ വിവരശേഖരണം നടത്തി. 45 കൗണ്‍സിലര്‍മാര്‍ ജില്ലാ മാനസീകാരോഗ്യ പരിപാടിയുമായി യോജിച്ച് പ്രവര്‍ത്തിച്ചു വരുന്നു.
കര്‍ണാടകയുമായുള്ള അതിര്‍ത്തിപ്രശ്‌നം രൂക്ഷമായപ്പോള്‍ കൗണ്‍സിലര്‍മാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി. പെട്ടെന്നുണ്ടായ ലോക് ഡൗണില്‍ പലയിടങ്ങളിലായി കുടുങ്ങിപ്പോയവര്‍ക്ക് കൗണ്‍സിലര്‍മാരുടെ ഉപദേശങ്ങളും ഇടപെടലുകളും സാഹചര്യങ്ങളെ നേരിടാനും മനസ്സിലാക്കാനും കഴിഞ്ഞു.
മാസ്‌ക് വിതരണരംഗത്തും ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്റെ ഭാഗമായും അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും കൗണ്‍സിലര്‍മാര്‍ കര്‍മ്മ നിരതരായി. നിലവില്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ പ്രായമായവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നുണ്ട്. പ്രായമായ ആളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അവര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നു. അംഗീകൃത വകുപ്പുകള്‍ക്കും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായമായ ആളുകളുടേത് മാത്രമായി 6246 തവണ അവരുമായി സംസാരിച്ചു. ജില്ലയിലെ പ്രായമായവരില്‍ നിന്ന് 166 കോളുകളാണ് ലഭിച്ചത്.
ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതാണ് ഇവരുടെ മറ്റൊരു സേവനം. ഇവരുടെ ആരോഗ്യവും മാസസീകാ രോഗ്യവും ശ്രദ്ധിക്കുന്നതിനും ആവശ്യകതകള്‍ എ.ജി.ഒ കളെയും മറ്റും അറിയിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. ലോക്ഡൗണ്‍ സമയത്ത് പതിനെട്ട് വയസുമുതല്‍ 25 വയസ്സുവരെയുള്ള യുവാക്കളുടെ മാനസീകാരോഗ്യം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്.
ഇതോടൊപ്പം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗണ്‍സിലിങ് നല്‍കി വരുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം എടുത്തു പറയേണ്ടതാണ്. വനിതാശിശു വികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് ഓഫീസും നടത്തുന്ന പ്രായമായവര്‍ക്കുള്ള കൗണ്‍സിലിങില്‍ ഏപ്രില്‍ 16 മുതല്‍ മെയ് ഒന്ന് വരെയായി 1007 ഫോണ്‍കോളുകളാണ് ജനങ്ങളിലേക്കെത്തിയത്. വിവിധങ്ങളായ മാനസീക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് 260 പേര്‍ കൗണ്‍സിലര്‍മാരെ ബന്ധപ്പെട്ടു. മാനസീക സമ്മര്‍ദ്ദത്തില്‍പെട്ട 43 പേര്‍, അമിത ആശങ്ക ബാധിച്ച 41 പേര്‍, വിഷാദത്തിലേക്ക് വഴുതിവീണ 54 പേര്‍ തുടങ്ങി നിരവധി കോളുകളാണ് കൗണ്‍സിലേഴ്‌സിന് ദിവസവും എത്തുന്നത്. 396 കേസുകള്‍ ഫോളോ അപ്പ് കോളുകളാണ് ഈ കാലയളവിനുള്ളില്‍ നടന്നത്
Keywords: Kasaragod, Kerala, COVID-19, News, Mental-Health, Child, Mental health by Child department