മാതൃകയായി സതീഷ്: ബേരികെയിലെ മത മൈത്രിക്ക് പത്തര മാറ്റിന്റെ പൊന്‍തിളക്കം
Dec 29, 2015, 20:31 IST
ഉപ്പള: (www.kasargodvartha.com 29/12/2015) കാരുണ്യത്തിന്റെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മഹല്ല് മദ്രസാ കമ്മിറ്റികള്‍ സംഘടിപ്പിച്ച പരിപാടികളില്‍ ജാതി - മത വ്യത്യാസമില്ലാതെ ഒരു നാടിന്റെ ജനങ്ങള്‍ ഐക്യത്തോടെ അണിനിരന്നു. മംഗല്‍പ്പാടി പഞ്ചായത്തിലെ ബന്തിയോട് ബേരികെയിലാണ് നബിദിന പരിപാടി സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ആഘോഷമായത്.
ഈ വര്‍ഷത്തെ നബിദിന പരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനദാനങ്ങളുടെ സാമ്പത്തിക ചെലവുകള്‍ പൂര്‍ണമായും വിദേശത്ത് ജോലി ചെയ്യുന്ന സതീശന്‍ എന്ന യുവാവാണ് ഏറ്റെടുത്തത്. വര്‍ഷങ്ങളായി പരസ്പര സ്‌നേഹത്തോടെ കഴിയുന്ന ബേരികെയിലെ വ്യത്യസ്ത മതവിശ്വാസികള്‍ മതങ്ങളുടെ പേരില്‍ മനുഷ്യരുടെ ഇടയില്‍ വേലിക്കെട്ടുകള്‍ നിര്‍മിക്കുന്നവര്‍ക്ക് വലിയൊരു സന്ദേശമാണ് നല്‍കുന്നത്.
പരിപാടിക്ക് ശേഷം പള്ളിയുടെ കീഴിലുള്ള മുസ്ലിം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാറുള്ള ചീരണിപ്പൊതി ഇതര മതസ്ഥര്‍ക്കും വിതരണം ചെയ്തതും പരിപാടിയുടെ വിജയത്തിനായി ഇവിടുത്തെ മുഴുവന്‍ ഇതര മതസ്ഥരും സജീവരായി സംബന്ധിച്ചതും സ്ഥായിയായ സൗഹാര്‍ദാന്തരീക്ഷം കാംക്ഷിക്കുന്ന കാസര്‍കോട് ജില്ലക്ക് മാതൃകയേകുന്നതായി.
Keywords : Uppala, Natives, Milad-e-Shereef, Celebration, Programme, Youth, Kasaragod, Satheesh.