Water Conservation | വനദിനത്തിൽ കാടിന് നടുവിൽ തെളിനീര് ഒരുക്കി മാധ്യമ പ്രവർത്തകർ; പക്ഷി - മൃഗാദികൾക്ക് കൊടുംവേനലിലും ദാഹമകറ്റാം
● മുളിയാർ സംരക്ഷിത വനമേഖലയിലാണ് തടയണ നിർമ്മിച്ചത്.
● വനദിനത്തിലാണ് മാധ്യമ പ്രവർത്തകർ ഈ ഉദ്യമം ചെയ്തത്.
● വനം വകുപ്പ് ആർ.ആർ.ടി ജീവനക്കാർ സഹായം നൽകി.
● കാസർകോട് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്.
കാസർകോട്: (KasargodVartha) വനദിനത്തിൽ കാടിന് നടുവിൽ തെളിനീര് ഒരുക്കി മാധ്യമ പ്രവർത്തകർ. 25 ഓളം മാധ്യമ പ്രവർത്തകരാണ് വറ്റി തുടങ്ങിയ നീരുറവയിൽ തടയണ നിർമിച്ച് തെളിനീർ ഒരുക്കിയത്. കാട്ടിൽ വെള്ളവും ഭക്ഷണവും ലഭിക്കാതെ വരുന്നതോടെ മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവാണ്. മാധ്യമപ്രവർത്തകരുടെ ഈ ഉദ്യമം, കാടിന് നടുവിലെ തടയണയിൽ വെള്ളം കെട്ടിനിൽക്കുന്നതിലൂടെ വന്യജീവികളുടെ ദാഹമകറ്റാനും അതുവഴി അവ നാട്ടിലിറങ്ങുന്നത് ഒരു പരിധി വരെ തടയാനും സഹായിക്കും.
വനം വകുപ്പിൻ്റെ വനനീര് പദ്ധതിയുമായി സഹകരിച്ചാണ് മാധ്യമപ്രവർത്തകർ ഈ ഉദ്യമം നടത്തിയത്. . വനദിനമായ മാർച്ച് 21 വെള്ളിയാഴ്ച മുളിയാർ സംരക്ഷിത വന മേഖലയിലെ ചെറ്റത്തോട് എന്ന സ്ഥലത്താണ് ചെറുതടയണ നിർമിച്ചത്. ജില്ലാ ഫോറസ്റ്റ് ഓഫീസർ അശ്റഫ് അടക്കമുള്ള ഉദ്യോഗസ്ഥരും തടയണ നിർമിക്കുന്നതിന് സാക്ഷികളായി.
വനം വകുപ്പിൻ്റെ ആർആർടി (Rapid Response Team) ജീവനക്കാരും തടയണ നിർമാണത്തിന് സഹായവുമായി ഉണ്ടായിരുന്നു. കാസർകോട് പ്രസ് ക്ലബിൻ്റെ നേതൃത്വത്തിലാണ് മാധ്യമ പ്രവർത്തകർ വന ജീവികൾക്ക് ദാഹജലത്തിനുള്ള തടയണ നിർമാണത്തിനെത്തിയത്.
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
On Forest Day, media personnel in Kasargod built a dam in the forest to provide water for wildlife. This initiative helps to quench the thirst of animals during the hot summer and prevent them from entering human habitats.
#ForestDay, #Wildlife, #WaterConservation, #Kasargod, #MediaInitiative, #KeralaForest