city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 05.05.2020) ജില്ലയില്‍ മെയ് മാസത്തെ റേഷന്‍ വിതരണം മെയ് അഞ്ച് മുതല്‍ ആരംഭിച്ചുവെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ കാര്‍ഡുകാര്‍ക്ക് (മഞ്ഞ കാര്‍ഡ്) 30 കിലോഅരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യ നരിക്കില്‍ ലഭിക്കും. പി.എച്ച്.എച്ച്. കാര്‍ഡുകാര്‍ക്ക് (പിങ്ക്കാര്‍ഡ്) ആളൊന്നിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും രണ്ടുരൂപ നിരക്കില്‍  ലഭിക്കും. എന്‍.പി.എസ് (നീല കാര്‍ഡ്) കാര്‍ഡുകാര്‍ക്ക് ആളൊന്ന് രണ്ട് കിലോവീതം നാല് രൂപ നിരക്കില്‍ അരി ലഭിക്കും.
മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിച്ചു

എന്‍.പി.എന്‍.എസ് (വെളളകാര്‍ഡ്) കാര്‍ഡിന് രണ്ട്  കിലോ വീതം കിലോ ഗ്രാമിന് 10.90 രൂപ നിരക്കില്‍ അരി ലഭിക്കും. എന്‍.പി.എന്‍.എസ്.(നീലകാര്‍ഡ്) എന്‍.പി.എന്‍.എസ്(വെളളകാര്‍ഡ്) വിഭാഗങ്ങള്‍ക്ക് അധിക വിഹിതമായി കാര്‍ഡിന് 10 കിലോഗ്രാം അരി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ ലഭിക്കും.പി എം ജി കെ എ വൈ സ്‌കീമിലുളള പയറുവര്‍ഗ്ഗത്തിന്റെ ഏപ്രില്‍ മാസത്തെ സൗജന്യ വിതരണം കാര്‍ഡിന് ഒരു കിലോഗ്രാം എന്ന രീതിയില്‍ മെയ് മാസത്തെ വിതരണത്തോടൊപ്പം എ.എ.വൈ, ബി.പി.എല്‍ (പി എച്ച് എച്ച് ) കാര്‍ഡിന് ലഭിക്കും. ഏപ്രില്‍ മാസത്തില്‍ അതിജീവന കിറ്റ് കൈപ്പറ്റാത്തവര്‍ക്ക് മെയ്മാസത്തെ വിതരണത്തോടൊപ്പം കിറ്റ് ലഭിക്കും.


Keywords: Kasaragod, Kerala, News, District, Ration Sales, Distribution, Start, May month ration distribution started

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia