അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചേക്കും
Jun 22, 2018, 19:37 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2018) രണ്ടാഴ്ച മുമ്പ് കൊച്ചുവേളിയില്‍ നിന്നും മംഗളൂരുവിലേക്ക് ഓടിത്തുടങ്ങിയ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചേക്കും. ഇതുസംബന്ധിച്ച് റെയില്‍വേ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റെയില്‍വേ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. സ്‌റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ട്രെയിന് സ്റ്റോപ്പ് അനുവദിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചുവരുന്നത്.
സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ ദിവസങ്ങളായി കാസര്‍കോട്ട് സമരം ശക്തമാണ്. വെള്ളിയാഴ്ച മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തുകയും തടഞ്ഞിടുകയും ചെയ്തത് അധികൃതരുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട്. ജൂലൈ ഒന്നു മുതല്‍ കാസര്‍കോട് എം.പി പി കരുണാകരന്‍ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു മുമ്പ് സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണ് വിവരം. വടക്കേ മലബാറിനോടും പ്രത്യേകിച്ച് കാസര്‍കോട് ജില്ലയോടും റെയില്‍വേ സ്വീകരിക്കുന്ന അവഗണനയ്‌ക്കെതിരെ ജനരോഷം ശക്തമായിട്ടുണ്ട്.
സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ജനറല്‍ മാനേജര്‍ക്കും നിവേദനം നല്‍കിയതായി എം.പി കരുണാകരന്‍ പറയുന്നു. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെത്തിയ ബിജെപിയുടെ രാജ്യസഭാ എംപി അഡ്വ. വി. മുരളീധരനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയിരുന്നു. മുസ്ലിം ലീഗിന്റെ രാജ്യസഭാ എം.പി പി.കെ കുഞ്ഞാലിക്കുട്ടിയും അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പി. കരുണാകരന്‍ എംപിയുടെ നിരാഹാര സമരത്തിന് മുമ്പ് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ പിന്നീട് എംപിയുടെ സമരത്തിന്റെ ഫലമായി സ്റ്റോപ്പ് അനുവദിച്ചാല്‍ അത് രാഷ്ട്രീയമായി ബിജെപിക്ക് ദോഷം ചെയ്യുമെന്നും ജില്ലാ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം സംസ്ഥാന നേതൃത്വം തന്നെ റെയില്‍വേ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ എംപിയുടെ നിരാഹാരത്തിന് മുമ്പു തന്നെ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണ് വിവരം.
രാജധാനി ഉള്‍പെടെയുള്ള ആറോളം ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചിട്ടില്ല. സാങ്കേതിക തടസങ്ങളും ദൂരപരിധിയും ചൂണ്ടിക്കാട്ടിയാണ് കാസര്‍കോടിനെ എന്നും അവഗണിക്കുന്നത്. തൊട്ടടുത്ത് എല്ലാ വണ്ടികളും നിര്‍ത്തുന്ന മംഗളൂരു റെയില്‍വേ സ്‌റ്റേഷന്‍ ഉള്ളതു കൊണ്ട് കാസര്‍കോടിനെ തഴയുകയാണെന്നാണ് ആക്ഷേപം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Train, Railway Station, Antyodaya Express, May allow stop for Antyodaya Express in Kasaragod.