അക്രമങ്ങളുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകള്‍; ബി ജെ പി ജില്ലാ പ്രസിഡന്റടക്കം 400 പ്രതികള്‍
Aug 17, 2017, 21:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/08/2017) സ്വാതന്ത്ര്യ ദിനത്തില്‍ മാവുങ്കാലിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, സെക്രട്ടറി എ വേലായുധന്‍ ഉള്‍പെടെ നാന്നൂറോളം ബി ജെ പി പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്. മാവുങ്കാലില്‍ ദേശീയപാത ഉപരോധിച്ച് മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് ബി ജെ പി ജില്ലാപ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, ജില്ലാസെക്രട്ടറി എ വേലായുധന്‍, മണ്ഡലം പ്രസിഡന്റ് മധു, സെക്രട്ടറിമാരായ മനുലാല്‍, പ്രേംരാജ്, ബി എം എസ് പ്രവര്‍ത്തകരായ സത്യനാഥ്, കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ബാബു, ഗംഗാധരന്‍, ശോഭ, കൈരളി, ഉത്തര, ഷീല തുടങ്ങി നൂറോളം പേര്‍ക്കെതിരെ കേസെടുത്തത്.
മാവുങ്കാലില്‍ ബി ജെ പി അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ മടിക്കൈ തിയ്യര്‍പാലത്തെ ശ്യാം ജിത്തിന്റെ പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകരായ കനകരാജ്, വിവേകാനന്ദന്‍, ബിജു, ഹരിദാസ് എന്നിവര്‍ക്കതിരെയും വധശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ആദര്‍ശിന്റെ പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകരായ അനൂപ്, ഷിബു, കനകരാജ്, നാരായണന്‍, വിവേക് തുടങ്ങി ഇരുപതോളം പേര്‍ക്കെതിരെയും ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
സി പി എം പ്രവര്‍ത്തകന്‍ പാലായിലെ മധുവിനെ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകരായ വിവേകാനന്ദന്‍, ബിജു തുടങ്ങി മുപ്പതോളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് കൊവ്വല്‍സ്റ്റോറില്‍ സി പി എം നിയന്ത്രണത്തിലുള്ള യുവശക്തി ക്ലബും, ഇ എം എസ് സ്മാരക മന്ദിരവും അക്രമിച്ചതിന് സെക്രട്ടറി പി സുശാന്തിന്റെ പരാതിയില്‍ ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്ന രണ്ട്പേര്‍ക്കെതിരെയും കേസെടുത്തു. നെല്ലിത്തറയില്‍, ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ നാഗേന്ദ്രനെ അകമിക്കുകയും, തലയില്‍ കല്ലുകൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് ബി ജെ പി പ്രവര്‍ത്തകരായ വിവേകാനന്ദന്‍, രാജന്‍, രാജീവന്‍ തുടങ്ങി നാലുപേര്‍ക്കെതിരെയും, സി പി എം മടിക്കൈ ലോക്കല്‍ കമ്മിറ്റിയംഗവും, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാനുമായ എം കുഞ്ഞമ്പുവിനെ അക്രമിക്കുകയും കല്ലുകൊണ്ട് ദേഹത്തിനും കാലിനും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് അനൂപ്, നാരായണന്‍, ചന്ദ്രന്‍, ഷിബു കുണ്ടറ, വിവേകാനന്ദന്‍, കനകരാജന്‍, രാജീവന്‍ തുടങ്ങി ഒന്‍പത് പേര്‍ക്കെതിരെയും കേസെടുത്തു.
കോട്ടപ്പാറയില്‍ സംസ്ഥാന പാത ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയതിന് ബി ജെ പി നേതാവും നരഗസഭ കൗണ്‍സിലറുമായ എം ബല്‍രാജ്, സത്യനാഥ്, വേലയുധന്‍, ഭാസ്‌കരന്‍, അശോകന്‍, തുടങ്ങി കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയും അമ്പത്തറ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Clash, BJP, Case, Police, Adv.Srikanth, CPM, Kasaragod, Mavungal.