അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരനായ കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയില്‍
Aug 30, 2017, 11:36 IST
കോഴിക്കോട്:(www.kasargodvartha.com 30/08/2017) അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവ് കോഴിക്കോട് വെള്ളയില്‍ പൊലീസിന്റെ പിടിയിലായി. കാസര്‍കോട് ഉദുമ സ്വദേശി ഇജാസിനെ (20)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ ഏഴിന് വെള്ളയില്‍ മെട്രോ ഹോട്ടലിന് സമീപമുള്ള ക്രേസി മൊബൈല്‍ ഷോപ്പിന്റെ മേല്‍ക്കൂര തകര്‍ത്ത് 35,000 രൂപ വിലവരുന്ന ഏഴ് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇജാസിനെ അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍, കാസര്‍കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍, മംഗളൂരു പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി വാഹന മോഷണക്കേസുകളില്‍ ഇജാസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ചാകേസുകളില്‍ പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നതിനിടെ കര്‍ണാടകയിലെ സുള്ള്യയില്‍നിന്ന് ഇജാസിനെ തന്ത്രപൂര്‍വം ഇവിടെയെത്തിച്ച് അറസ്റ്റുചെയ്യുകയായിരുന്നു.
കവര്‍ച്ചാസംഘത്തില്‍ കൂടുതല്‍ പേരുള്ളതിനാല്‍ ഇവരെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നടക്കാവ് സിഐ ജെ കെ അഷ്റഫ്, വെള്ളയില്‍ എസ്ഐ പി ജംഷീദ്, സിപിഒമാരായ രതീഷ് കുമാര്‍, ഷാഫി, സുജീഷ്, പ്രബിന്‍, നിജിലേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kasaragod, Kerala, Robbery, Police, Arrest, Investigation, Accuse, Many Robbery case accused arrested