കാര്‍ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന പ്രതി അറസ്റ്റില്‍; അറസ്റ്റിലായത് അക്രമം, അടിപിടി ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ്
Dec 3, 2017, 20:43 IST
വിദ്യാനഗര്‍: (www.kasargodvartha.com 03.12.2017) കാര്‍ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ കെ.ഇ അബ്ദുല്‍ സമദിനെ (24)യാണ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
അക്രമം, അടിപിടി ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സമദെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ നായന്മാര്‍മൂലയില്‍ വെച്ചാണ് കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഹാരിസിനെ കാര്‍ തടഞ്ഞുനിര്‍ത്തി സമദിന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയത്. സമദിന്റെ കൂടെ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. സമദിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 ജി 876 നമ്പര്‍ കാറിലെത്തിയാണ് കവര്‍ച്ച നടത്തിയത്.
വിദ്യാനഗര്‍ സ്റ്റേഷനു പുറമെ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലും സമദിനെതിരെ കേസ് നിലവിലുണ്ട്. വാഹനത്തില്‍ നിന്നും വാള്‍ പിടിച്ചെടുത്തതിന് ആംസ് ആക്ട് പ്രകാരമുള്ള കേസിലും ഉളിയത്തടുക്ക പെട്രോള്‍ പമ്പില്‍ അടിപിടി നടത്തിയ കേസിലും ജയിലില്‍ അടിപിടി നടത്തിയ കേസിലും, ഉളിയത്തടുക്കയിലെ ഷാനു എന്നയാളെ അക്രമിച്ച കേസിലും മറ്റൊരു വര്‍ഗീയ കേസിലും പ്രതിയാണ് സമദെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, arrest, Police, Car, Accuse, Many case accused arrested