city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്‍സൂര്‍ അലിയുടെ കൊല: മുഖ്യപ്രതിയായ നാട്ടുകാര്‍ അണ്ണന്‍ എന്ന് വിളിക്കുന്ന മാരിമുത്തു എന്ന അഷ്‌റഫിന് 4 ഭാര്യമാരെന്ന് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 31/01/2017) പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍ പൊട്ടക്കിണറ്റില്‍ കൊല്ലപ്പെട്ട തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാരനുമായ മന്‍സൂര്‍ അലിയുടെ കൊലപാതകത്തില്‍ പോലീസ് തിരയുന്ന, നാട്ടുകാര്‍ അണ്ണന്‍ എന്ന് വിളിക്കുന്ന മാരിമുത്തു എന്ന അഷ്‌റഫിന് നാല് ഭാര്യമാരുള്ളതായി സശയിക്കുന്നുവെന്ന് പോലീസ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബായാറിലെത്തിയ മാരിമുത്തു പിന്നീട് മതം മാറിയാണ് അഷ്‌റഫ് എന്ന പേര് സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. ബായാറില്‍ പിന്നീട് വിവാഹം കഴിച്ച അഷ്‌റഫിന് നാട്ടുകാരനായ ഒരാള്‍ സ്ഥലം നല്‍കുകയും ഒരു വീട് വെച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഈ വീട്ടിലുള്ള ഭാര്യയ്ക്കും ഇവരുടെ സഹോദരിമാര്‍ക്കും അഷ്്‌റഫിനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇവരെ കൂടാതെ കര്‍ണാടകയില്‍ അഷ്‌റഫിന് രണ്ട് ഭാര്യമാരുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കൊന്നും തന്നെ അഷ്‌റഫ് എവിടെയാണുള്ളതെന്ന കാര്യം അറിയില്ലെന്ന് പോലീസ് പറയുന്നു. അഷ്‌റഫിന് സ്വന്തം നാടായ തമിഴ്‌നാട്ടിലും ഒരു ഭാര്യയുള്ളതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

മന്‍സൂര്‍ അലിയുടെ കൊല: മുഖ്യപ്രതിയായ നാട്ടുകാര്‍ അണ്ണന്‍ എന്ന് വിളിക്കുന്ന മാരിമുത്തു എന്ന അഷ്‌റഫിന് 4 ഭാര്യമാരെന്ന് പോലീസ്


വിദ്യാര്‍ത്ഥികളെ തന്റെ ഓമ്‌നി വാനില്‍ സ്‌കൂളിലെത്തിക്കുന്ന ജോലിയാണ് അഷ്‌റഫ് ചെയ്തുവന്നിരുന്നത്. തമിഴിനാട്ടുകാരനായതിനാല്‍ ഇയാളെ നാട്ടുകാരെല്ലാം അണ്ണന്‍ എന്നാണ് വിളിക്കുന്നത്. പഴയ വാഹനങ്ങള്‍ മറിച്ചുവില്‍ക്കുകയും സ്വര്‍ണ ഇടപാടും ചില അല്ലറചില്ലറ തരികിട പണികളും അഷ്‌റഫ് ചെയ്തുവന്നിരുന്നു. ബായാറിലെ അഷ്‌റഫിന്റെ ഉറ്റചങ്ങതിയായിരുന്നു ഇപ്പോള്‍ മന്‍സൂര്‍ വധക്കേസില്‍ അറസ്റ്റിലായ അബ്ദുല്‍ സലാം എന്ന് നാട്ടുകാര്‍ പറയുന്നു.

പലയിടത്തും വിവാഹം കഴിച്ച സ്വര്‍ണവും പണവും കൊണ്ടാണ് അഷ്‌റഫ് അല്ലലില്ലാതെ മുന്നോട്ടുപോയിരുന്നത്. മന്‍സൂര്‍ അലിയെ അഷ്‌റഫ് പരിചയപ്പെടുന്നത് അബ്ദുല്‍ സലാം വഴിയാണ്. പഴയ സ്വര്‍ണം എടുക്കുന്ന മന്‍സൂറില്‍ നിന്നും വന്‍ തുക തട്ടാന്‍ അഷ്‌റഫ് പദ്ധതി തയ്യാറാക്കിയത് ഒന്നര മാസം മുമ്പാണ്. മുമ്പ് ചെറിയ പണയസ്വര്‍ണങ്ങള്‍ വില്‍പ്പന നടത്തി മന്‍സൂര്‍ അലിയില്‍ അഷ്‌റഫും സലാമും വിശ്വാസ്യത ഉണ്ടാക്കിയിരുന്നു.

കൊലയ്ക്കു രണ്ട് ദിവസം മുമ്പും അര പവന്‍ സ്വര്‍ണം മന്‍സൂര്‍ അലിക്ക് ഉപ്പളയിലെ ഒരു കടയുടെ സ്‌റ്റെയര്‍കെയ്്‌സില്‍ വെച്ച് കൈമാറിയിരുന്നു. ഇവിടെ വെച്ചാണ് അഷ്‌റഫ് തന്റെ കൈയ്യില്‍ 35.5 പവന്‍ പഴയ സ്വര്‍ണമുണ്ടെന്ന് മന്‍സൂര്‍ അലിയെ അറിയിച്ചത്. 25 ന് ഈ സ്വര്‍ണം നല്‍കാമെന്നും പണവുമായി എത്തണമെന്നും അഷ്‌റഫും സലാമും അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്‍സൂര്‍ കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ നിന്നും കുറച്ചുപണവും കാസര്‍കോട്ടെ ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കുറച്ച് പണവും എടുത്താണ് ബായാറിലേക്ക് പോയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട മന്‍സൂര്‍ തന്നെയാണ് സംഭവ ദിവസം രാവിലെ 10.15 മണിയോടെ അഷ്‌റഫിനേയും സലാമിനേയും ഫോണില്‍ വിളിച്ച് ഇടപാട് ഉറപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 5.5 ലക്ഷം രൂപയുമായാണ് മന്‍സൂര്‍ ബായാറിലേക്ക് പുറപ്പെട്ടത്. പോകുമ്പോള്‍ മന്‍സൂര്‍ ഭാര്യയോട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വരുമെന്ന് പറഞ്ഞിരുന്നു. 12.55 മണിയോടെ ബായാറില്‍ ബസിറങ്ങിയ മന്‍സൂര്‍ അവിടെ ഓമ്‌നി വാനില്‍ കാത്തുനിന്ന അഷ്‌റഫിനും സലാമിനുമൊപ്പം കയറിപ്പോവുകയായിരുന്നു.

ഇവര്‍ പോയ ഓമ്‌നി വാനിന്റെ ദൃശ്യങ്ങള്‍ അവിടുത്തെ ആംആദ്മി പാര്‍ട്ടി പ്രാദേശിക നേതാവിന്റെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ഓമിനി വാന്‍ കടന്നുപോകുന്നതിന് മുമ്പ് രണ്ട് പേര്‍ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അഷ്‌റഫിന്റെ വീട്ടിലാണ് സ്വര്‍ണമുള്ളതെന്ന് പറഞ്ഞാണ് സുന്നക്കട്ട റോഡിലെത്തിച്ചത്.

കാട് നിറഞ്ഞ പ്രദേശത്ത് വാന്‍ എത്തിയതോടെ പിറകിലിരുന്ന അഷ്‌റഫ് മന്‍സൂര്‍ അലിയുടെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞു. എന്നാല്‍ മന്‍സൂര്‍ ഇത് കൈ കൊണ്ട് തട്ടി. അതുകൊണ്ട് തന്നെ കുറച്ച് മുളക് മാത്രമാണ് കണ്ണില്‍ പതിച്ചത്. എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നതിനുമുമ്പ് തന്നെ വണ്ടിയുടെ ലീഫ് പ്ലെയ്റ്റ് കൊണ്ട് മന്‍സൂര്‍ അലിയെ ശക്തിയായി ഇടിച്ചു. ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന സലാമും മുന്‍സീറ്റിലിരുന്ന മന്‍സൂറിനെ ആക്രമിച്ചു. പിന്നീട് പലതവണ അഷ്‌റഫ് മന്‍സൂറിന്റെ തലയ്ക്ക് ഇടിച്ചു. അബോധവാസ്ഥയിലായതോടെ മന്‍സൂര്‍ അലിയെ ഇരുവരും ചേര്‍ന്ന് പുറത്തിറക്കി പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. ശബ്ദം കേട്ട് പരിസരവാസിയായ ഒരു വൃദ്ധന്‍ അവിടേക്ക് ചെന്നപ്പോള്‍ ഇവിടെ ഒന്നും ഇല്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അയച്ചു. പിന്നീട് കൂടുതല്‍ പേരെത്തുന്നതിന് മുമ്പ് തന്നെ സംഘം മന്‍സൂറിന്റെ പണമടങ്ങിയ ബാഗുമായി സ്ഥലം വിടുകയായിരുന്നു.

മന്‍സൂര്‍ ഇടപാടില്‍ എന്തെങ്കിലും അപാകത സംശയിച്ചതിനാലാകാം കൈയ്യില്‍ കരുതിയിരുന്ന 5.5 ലക്ഷം രൂപയില്‍ 3.10 ലക്ഷം രൂപ അരയില്‍ തിരുകിവെച്ചതെന്ന് പോലീസ് സംശയിക്കുന്നു. കൊലയ്ക്കുശേഷം പ്രതികള്‍ അരകിലോമീറ്റര്‍ ദൂരെയുള്ള ബെള്ളൂര്‍ പുഴയില്‍ എത്തി കൊലയ്ക്ക് ഉപയോഗിച്ച, വാഹനത്തിന്റെ രണ്ട് ലീഫ് പ്ലെയ്റ്റ് പുഴയില്‍ ഉപേക്ഷിച്ചു. വണ്ടി പുഴയില്‍ നിന്നും കഴുകുകയും ചെയ്തിരുന്നു. പിന്നീട് പണം വീതം വെച്ച് അഷ്‌റഫ് വാനുമായി സ്ഥലം വിടുകയും അബ്ദുല്‍ സലാം വീട്ടിലേക്ക് പോവുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന പണത്തില്‍നിന്നും സലാം പൂജ നടത്താന്‍ കാല്‍ ലക്ഷം രൂപ നല്‍കി; ദര്‍ഗയിലെ ഭണ്ഡാരത്തിലും പണം നിക്ഷേപിച്ചു

മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

മന്‍സൂര്‍ അലി കൊലപാതകം: അന്വേഷണം അന്യസംസ്ഥാനത്തേക്ക്; മുഖ്യപ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിന്റെ സഹായം തേടി

മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'

മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍

മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി

കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി

മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി

Keywords: kasaragod, Kerala, Murder, case, Police, Investigation, paivalika, Thalangara, Kadavath,acc chettumkuzhi, Accuse, Mansoor Ali, Ashraf,Mansoor ALi Murder, Investigations continues,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia