മഞ്ചേശ്വരം ക്രിസ്ത്യന്‍ പള്ളി അക്രമിച്ച മുഖ്യ പ്രതികളെ സി പി എം സംരക്ഷിക്കുന്നു: കെ സുരേന്ദ്രന്‍
Sep 5, 2019, 20:59 IST
മഞ്ചേശ്വരം: (www.kasargodvartha.com 05.09.2019) മഞ്ചേശ്വരം ഹൊസബെട്ടു ഔവര്‍ ലേഡി ഓഫ് മേഴ്‌സി പള്ളി ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതികളെ സി പി എം സംരക്ഷിക്കുന്നതായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഇന്നലെ മഞ്ചേശ്വരം പള്ളി സന്ദര്‍ശിച്ച ശേഷമാണ് കെ സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മുസ്‌ലിംലീഗുമായി ബന്ധപ്പെട്ട മണല്‍ മാഫിയാണ് പള്ളി അക്രമത്തിന് പിന്നില്‍. പോലീസ് അന്വേഷണം സി പി എം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സംഭവം നടന്ന് മൂന്നാഴ്ചയായിട്ടും പ്രതികളാരെന്ന് വ്യക്തമായിട്ടും തെളിവുകള്‍ ലഭിച്ചിട്ടും പ്രതികളെ പിടികൂടാത്തത് സി പി എം-മുസ്‌ലിംലീഗ് അച്ചുതണ്ടിന്റെ ഒത്തുകളിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
ന്യൂനപക്ഷ സംരക്ഷകരെന്ന് പറയുന്ന ഇടത്, വലത് മുന്നണികള്‍ ഔവര്‍ ലേഡി ഓഫ് മേഴ്‌സി പള്ളി ആക്രമിച്ച പ്രതികളെ സംരക്ഷിക്കുന്നത് അപലപനീയമാണ്. പള്ളി ആക്രമണ കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടണം. ഇതിനു പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം. പ്രതികളെ പിടികൂടാത്ത സാഹചര്യത്തില്‍ സംസ്ഥാന തലത്തില്‍തന്നെ ജനകീയ പ്രതിഷേധം ആരംഭിക്കണം. പ്രക്ഷോഭത്തിന് ബി ജെ പിയുടെ എല്ലാ പിന്തുണയും കെ സുരേന്ദ്രന്‍ വാഗ്ദാനം ചെയ്തു.
അദ്ദേഹത്തോടൊപ്പം ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, മഞ്ചേശ്വര മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിചന്ദ്ര മഞ്ചേശ്വരം, വിജയകുമാര്‍ റൈ, യാദവ ബഡാജെ, യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ചന്ദ്രകാന്ത, ബി ജെ പി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി രജേഷ് തുമിനാട് എന്നിവരും കൂടെ ഉണ്ടായിരുന്നു.
Keywords: Kerala, kasaragod, news, BJP, Manjeshwaram, visit, CPM, Muslim-league, church attack, Manjeshwaram church attack: K. Surendran against CPM