city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീര്‍ത്തട സംരക്ഷണത്തില്‍ മികച്ച മാതൃകയുമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്

മഞ്ചേശ്വരം: (www.kasargodvartha.com 30.01.2019) ജലാശയങ്ങള്‍ കൊണ്ട് സമ്പന്നമാണെങ്കിലും വേനലാരംഭം തന്നെ കടുത്ത ജലക്ഷാമം അനുഭവപ്പെടാറുള്ള ജില്ലയില്‍ നീര്‍ത്തടസംരക്ഷണത്തിന് മികച്ച മാതൃകയൊരുക്കി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. ഹരിത കേരളം മിഷന്റെ ഭാഗമായി ജല-ജൈവ വിഭവങ്ങളെ സംരക്ഷിച്ച് പരിസ്ഥിതിക്കനുയോജ്യമായ രീതിയില്‍ വിനിയോഗിക്കുന്നതിനായി 180 കോടി രൂപയുടെ വിപുലമായ നീര്‍ത്തട സംരക്ഷണ പദ്ധതിക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നല്‍കി.

പരമ്പരാഗത ജലസ്രോതസ്സുകളായ തോടുകളും, കുളങ്ങളും വൃത്തിയാക്കുകയും ഒഴുകിയെത്തുന്ന വെള്ളം തടഞ്ഞുനിര്‍ത്താന്‍ സഹായിക്കുന്ന തടയണകളും, ജലസേചനം സാധ്യമാക്കുന്നതിന്  ചെറിയ നീര്‍ച്ചാലുകള്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഭൂഗര്‍ഭ ജലനിരപ്പുയര്‍ത്തി കൃഷി വ്യാപകമാക്കാനും  കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തികളാണ് പ്രധാനമായും നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവര്‍ത്തികള്‍. വിവിധ തരത്തിലുള്ള കയ്യാല നിര്‍മ്മാണം, നീര്‍ക്കുഴികള്‍, കാവുകളുടെ സംരക്ഷണം, ജല ഉറവകളുടെ സംരക്ഷണം, സമ്മിശ്ര കൃഷി, ആവരണവിളകള്‍, കോണ്ടൂര്‍ കൃഷി, ജൈവ വേലി, പുല്‍ വരമ്പ്, പാര്‍ശ്വഭിത്തി, വിവിധ തരത്തിലുള്ള തടയണ നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തികളിലൂടെ മഞ്ചേശ്വരം ബ്ലോക്കിലെ 79 ചെറു നീര്‍ത്തടങ്ങളുടെ വികസനമാണ് പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്.

കുക്കാര്‍, കുബനൂര്‍, മുട്ടം, ഇച്ചിലംകോട്, ഹേരൂര്‍, ഉപ്പള, ബേക്കൂര്‍,മജിബയല്‍, മൂടംബയല്‍, കടമ്പാര്‍, കുളൂര്‍, ബെരിപ്പദവ്, കോളിയൂര്‍, അംഗഡിമുഗര്‍ തുടങ്ങിയ നീര്‍ത്തടങ്ങളിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ജില്ലയിലെ നദികളില്‍ നീരൊഴുക്ക് കുറയുന്ന ഭീതിതമായ സാഹചര്യം മറികടക്കാനാണ് മഞ്ചേശ്വരം ബ്ലോക്കിലെ ജലാശയങ്ങളെ സംരക്ഷിക്കാന്‍ വിപുലമായ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് പറഞ്ഞു.

ജലസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിണറുകളും കുളങ്ങളും പരിപോഷിപ്പിക്കുകയും ശുദ്ധജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം മേഖലയില്‍ വേനല്‍ക്കാലമാരംഭിക്കുമ്പോള്‍ തന്നെ കടുത്ത ജലക്ഷാമം അനുഭവപ്പെടാറുണ്ട്. മണ്‍സൂണ്‍ കാലങ്ങളില്‍ ശരാശരി മഴ ലഭിക്കാറുണ്ടെങ്കിലും ജലസംഭരണികളില്ലാത്തതിനാല്‍ നിലവില്‍ മണിക്കൂറുകള്‍ക്കകം മഴവെള്ളം അറബിക്കടലിലെത്തുന്ന സ്ഥിതി വിശേഷമാണുള്ളത്. ഈ സാഹചര്യത്തിന് പ്രകൃതിയുടെ പ്രതിരോധം തീര്‍ക്കാനാണ് നീര്‍ത്തട വികസന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഒഴുകിപ്പോകുന്ന വെള്ളത്തെ പിടിച്ചു നിര്‍ത്തി ഭൂമിയിലേക്ക് തന്നെ ഇറക്കിവിട്ട് മേഖലയിലെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സമയ ബന്ധിതമായ പ്രവര്‍ത്തനങ്ങളിലൂടെ അഞ്ച് വര്‍ഷം കൊണ്ട് സമ്പൂര്‍ണമായ നീര്‍ത്തട സംരക്ഷണം സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എന്‍ സുഗുണന്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിലൂടെ മഞ്ചേശ്വരത്തെ ജനങ്ങള്‍ ഏറെക്കാലമായി നേരിടുന്ന ജലക്ഷാമത്തിന് പരിഹാരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീര്‍ത്തട സംരക്ഷണത്തില്‍ മികച്ച മാതൃകയുമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Manjeshwaram, Manjeshwaram Block Panchayat is the Model in Water protection
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia