മഞ്ചേശ്വരം ചെക്ക് പോസ്റ്റ് ആക്രമണം; ഒരു പ്രതി കൂടി അറസ്റ്റില്‍
Jun 14, 2016, 11:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 14.06.2016) മൂന്നു മാസം മുമ്പ് മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഹൊസങ്കടിയിലെ അബ്ദുല്‍ ഹമീദിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരം ഹൊസങ്കടിയിലെ ചെക്ക് പോസ്റ്റില്‍ രാത്രികാല വാഹനപരിശോധന നടക്കുന്നതിനിടെയുണ്ടായ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ബൈക്ക് അപകടത്തില്‍പ്പെടുകയും യുവാവ് മരണപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ ചെക്ക് പോസ്റ്റ് ഉപരോധിക്കുന്നതിനിടെ ഒരു സംഘം ചെക്ക് പോസ്റ്റിനുനേരെ ആക്രമണം നടത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിന്റെ വാഹനം തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. മറ്റ് വാഹനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി.

ഈ സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ഏതാനും പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു. ചെക്ക് പോസ്റ്റ് ആക്രമണക്കേസില്‍ ഇനിയും നിരവധി പ്രതികള്‍ അറസ്റ്റിലാകാനുണ്ട്.
Keywords: Kasaragod, Accuse, Arrest, Manjeshwaram, Check-post, Hosangadi, Case, Police, Abdul Hameed, Youth, Vehicle.