മഞ്ചേഷിന്റെ ദുരൂഹ മരണം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
Jul 12, 2017, 18:17 IST
കാസര്‍കോട്: (www.kasargodvartha.com 12.07.2017) പാലക്കുന്ന് മുതിയക്കാല്‍ കുതിരക്കോട്ടെ മഞ്ചേഷിന്റെ (22) ദുരൂഹ മരണം സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് മലബാര്‍ മേഖലാ എസ് പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. 2015 ജൂലൈ 18നാണ് വയനാട് വൈത്തിരി റിസോര്‍ട്ടില്‍ മഞ്ചേഷിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിസോര്‍ട്ട് ജീവനക്കാരനായിരുന്ന മഞ്ചേഷിനെ ആരോ കൊലപ്പെടുത്തി ടാങ്കില്‍ കൊണ്ടിട്ടതാണെന്ന അമ്മ ആശയുടെ പരാതി അന്നത്തെ ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് ബോധ്യപ്പെടുത്തുകയും മന്ത്രി ഇടപെട്ട് വയനാട് ജില്ലാ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണ സംഘം റിസോര്‍ട്ട് ഉടമയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും, സത്യം വെളിച്ചത്തു വരില്ലെന്നും കാണിച്ച് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. അതിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ സ്‌റ്റേറ്റ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഉദുമ എം എല്‍ എ പലതവണ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
മഞ്ചേഷ് മരിച്ചു കിടന്ന ടാങ്കിന് സമീപത്തുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതും, മഞ്ചേഷിന്റെ മാനേജറെ ചോദ്യം ചെയ്യാതെ തിടുക്കത്തില്‍ വിദേശത്തേക്ക് പറഞ്ഞയച്ചതും, റിസോര്‍ട്ട് ലഹരി മാഫിയകളുടെ ഒളിത്താവളമാണെന്ന സംശയവും, റിസോര്‍ട്ട് ഉടമയുടെ ഇടപെടലും മറ്റും അന്വേഷണ പരിധിയില്‍ കൊണ്ടുവരാതെ റിപോര്‍ട്ട് തയ്യാറാക്കിയ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രവൃത്തി ആക്ഷന്‍ കമ്മിറ്റി അംഗീകരിക്കാതെ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടയിലാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുന്നത്. കൃത്യമായി അന്വേഷിച്ചാല്‍ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി സമിതി അംഗം മധു മുതിയക്കാല്‍ പറഞ്ഞു.
Related News:
ഉദുമ സ്വദേശിയായ യുവാവിനെ വയനാട്ടിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Youth, Death, Investigation, Crime branch, Manjesh's death, Investigation handed over to crime branch.