വ്യക്തിപരമായ കൊലപാതകത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി പി എം വേട്ടയാടുന്നു: സാജിദ് മൗവ്വല്‍
Sep 13, 2017, 20:01 IST
കാസര്‍കോട്: (www.kasargodvartha.com 13/09/2017) വ്യക്തിപരമായ ഒരു കൊലപാതകത്തിന്റെ പേരില്‍ മാങ്ങാട് ആര്യടുക്കം പ്രദേശങ്ങളിലെ നിരപരാധികളായ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നാലുവര്‍ഷമായി നിരന്തരം വേട്ടയാടുന്ന സി പി എമ്മിന്റെ സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിരോധവുമായി രംഗത്ത് വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് സാജിദ് മൗവ്വല്‍ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി ഒരു കാരണവും കൂടാതെ നിരപരാധികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി നിരന്തരം അക്രമിക്കപ്പെടുകയാണ്.
അക്രമണം നടത്തിയതിന് ശേഷം സി പി എം നിയന്ത്രണത്തിലുള്ള ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയുടെ മറവിലും സ്വന്തം വീടിന്റെ പഴയ പൊട്ടിയ ജനല്‍ ചില്ലുകള്‍ കാണിച്ചും ഭരണ സ്വാധീനത്തില്‍ പോലീസിനെ ഉപയോഗിച്ച് കൗണ്ടര്‍ കേസെന്നപേരില്‍ വ്യാജ പരാതി നല്‍കുകയും ചെയ്യുന്നു. സ്ത്രീകള്‍ ഉള്‍പടെയുള്ള നിരപരാധികളായ പ്രവര്‍ത്തകരെ കള്ള കേസുണ്ടാക്കി വാദിയെ പ്രതിയാക്കുകയും നിരവധി വധശ്രമ കേസുകള്‍ പ്രതിയായ സി പി എം പ്രവര്‍ത്തകര്‍ ഒരു വര്‍ഷമായും അറസ്റ്റ് ചെയ്യപ്പെടാതെ നാട്ടില്‍ വിലസി നടക്കുകയും ചെയ്യുന്ന കടുത്ത അനീതിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുഭവിക്കുന്നത്.
സി പി എമ്മിന്റെ അക്രമത്തില്‍ പരിക്കേറ്റ് ഒരു പെറ്റി കേസ് പോലും ഇല്ലാത്ത വാദിയായി വരുന്ന പ്രവിരാജ് എന്ന പ്രവര്‍ത്തകനെ 107 ചേര്‍ത്ത് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പെടുത്തും എന്ന് ഭീഷണിപ്പെടുത്തുന്ന ബേക്കല്‍ എസ് ഐയുടെ നടപടി ഭരണക്കാരെ തൃപ്തിപെടുത്താന്‍ വേണ്ടിയാണ്. പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാനുള്ള സി പി എം - പോലീസ് നീക്കത്തിനെന്തിരെ ജന പ്രതിനിധികളെ അടക്കം ഉള്‍പെടുത്തി പോലീസ് സ്‌റ്റേഷനില്‍ മുന്നില്‍ നിരാഹാര സത്യഗ്രഹമുള്‍പടെയുള്ള ജനകീയ സമരവുമായി മുന്നോട്ടു പോവുമെന്നും സാജിദ് മൗവ്വല്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Congress, Udma, Mangad, CPM, Police, Case, Youth Congress, Sajid Movvel.