city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Food Demand | പൊറോട്ടയും ബീഫും വേണം; വെട്ടുകത്തിയുമായി യുവാവ് പുരപ്പുറത്ത്, ഫയർഫോഴ്സ് അനുനയിപ്പിച്ച് താഴെ ഇറക്കി

Photo: Arranged

● കിനാലൂർ കാട്ടിപ്പൊയിലിലാണ് സംഭവം. 
● ലക്ഷ്മിയുടെ വീടിന് മുകളിലാണ് യുവാവ് കയറിയത്. 
● പൊറോട്ടയും ബീഫുമായി എത്തിയതോടെ ശാന്തനായി.
● ഫയർഫോഴ്സാണ് യുവാവിനെ താഴെയിറക്കിയത്. 

കാസർകോട്: (KasargodVartha) പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് അയൽവാസിയുടെ വീടിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് താഴെ ഇറക്കി പൊറോട്ടയും ബീഫും നൽകി.

കിനാലൂർ കാട്ടിപ്പൊയിൽ ഉമ്മച്ചിപള്ളത്തെ ശ്രീധരൻ എന്നയാളാണ് ഞായറാഴ്ച ഉച്ചയോടെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. വെട്ടുകത്തിയുമായി അയൽവാസിയായ ലക്ഷ്മിയുടെ വീടിന് മുകളിൽ ഏണിവെച്ച് കയറിയ ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ നീലേശ്വരം എസ്.ഐ കെ.വി പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തനിക്ക് പൊറോട്ടയും ബീഫും വേണമെന്നായിരുന്നു ശ്രീധരൻ്റെ പ്രധാന ആവശ്യം. തുടർന്ന് നാട്ടുകാർ പലയിടത്തും അന്വേഷിച്ചെങ്കിലും ഞായറാഴ്ചയായതിനാൽ ബീഫ് ലഭിച്ചില്ല.

സ്ഥലത്തെ സ്ഥിതിഗതികൾ വഷളായതോടെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. പിന്നീട് എവിടെ നിന്നോ പൊറോട്ടയും ബീഫും മുട്ടക്കറിയും കൊണ്ട് വന്ന് ഇത് തുറന്ന് കാണിച്ച് കൊടുത്തതോടെയാണ് യുവാവ് ശാന്തനായത്. തുടർന്ന് ഫയർഫോഴ്സ് യുവാവിനെ തഴെ ഇറക്കി.

നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം പൊലീസുകാർ കൊണ്ട് വന്ന തന്നെ പൊറോട്ടയും ബീഫും മുട്ടക്കറിയും ഇയാൾക്ക് നൽകി. ഇത് ഇനി ആവർത്തിക്കരുതെന്നും ഉപദേശം നൽകി.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യക. 

 

In a bizarre incident in Kinanoor, Kasaragod, a youth named Sreedharan climbed onto a neighbor's roof with a machete, demanding porotta and beef. Police and locals tried to pacify him, but he only relented after the fire force brought him the requested food. He was brought down and given the meal at the police station with a warning.

#Kasaragod #KeralaNews #BizarreIncident #FoodDemand #SuicideThreat #FireForce

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia