തനിച്ച് കഴിയുന്ന മധ്യവയസ്‌കനെ കാറില്‍ തട്ടിക്കൊണ്ടുപോയി 22,500 രൂപ തട്ടിയെടുത്തു; പിന്നില്‍ അടുത്തറിയുന്നവരെന്ന് സൂചന, ഒരു വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയി കവര്‍ന്നത് 65,000 രൂപ, പരാതി നല്‍കിയിട്ടും പോലീസ് അന്വേഷിച്ചില്ല
Mar 11, 2020, 18:50 IST
കുമ്പള: (www.kasargodvartha.com 11.03.2020) തനിച്ച് കഴിയുന്ന മധ്യവയസ്‌കനെ കാറില്‍ തട്ടിക്കൊണ്ടുപോയി 22,500 രൂപ തട്ടിയെടുത്തു. സംഭവത്തിനു പിന്നില്‍ ഇയാളെ അടുത്തറിയുന്നവരെന്നാണ് സൂചന പുറത്തുവന്നിരിക്കുന്നത്. ഒരു വര്‍ഷം മുമ്പും സമാനമായ രീതിയില്‍ ഇയാളെ തട്ടിക്കൊണ്ടുപോയി 65,000 രൂപ കവര്‍ന്നിരുന്നു. മൊഗ്രാല്‍ സ്വദേശി അലിയാണ് കവര്‍ച്ചക്കിരയായത്.
മാതാപിതാക്കള്‍ മരിച്ചതോടെ തനിച്ച് കഴിയുന്ന അലി കടത്തിണ്ണയിലും മറ്റുമാണ് അന്തിയുറങ്ങുന്നത്. എല്ലാവര്‍ക്കും അലി സുപരിചിതനാണ്. അതുകൊണ്ടുതന്നെ വീടുകളില്‍ ചെന്നാല്‍ പലരും കൈയ്യയച്ച് സഹായിക്കാറുണ്ട്. ഇത്തരത്തില്‍ സ്വരുക്കൂട്ടി വെച്ച പണമാണ് സംഘം തട്ടിയെടുത്തത്. ഞായറാഴ്ച രാവിലെ മൊഗ്രാലില്‍ നിന്നും പതിവ് പോലെ കുമ്പളയിലേക്ക് നടന്നു പോവുന്നതിനിടയില്‍ കൊപ്രബസാറില്‍ വെച്ച് രണ്ടുപേര്‍ അടങ്ങുന്ന സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നുവെന്ന് അലി പറയുന്നു. കാസര്‍കോട് ഭാഗത്തേക്ക് നീങ്ങിയ കാറിനകത്ത് വെച്ച് അലിയുടെ കഴുത്ത് ഞെരിച്ച് സംഘം 22,500 രൂപ കൈക്കലാക്കുകയായിരുന്നുവെന്നും തുടര്‍ന്ന് മൊഗ്രാല്‍ കൊപ്പളം ബസ് സ്റ്റോപ്പിനടുത്ത് തള്ളിയിട്ട് സംഘം കടന്നുകളയുകയായിരുന്നുവെന്നുമാണ് അലി വ്യക്തമാക്കുന്നത്. അതിരാവിലെയായതിനാല്‍ പരിസരത്ത് ആരും ഉണ്ടായിരുന്നില്ലെന്നും അലി പറയുന്നു.
നിരക്ഷരനായ അലിക്ക് കാറിന്റെ നമ്പര്‍ ഓര്‍ത്തുവെക്കാനോ കുറിച്ചെടുക്കാനോ കഴിഞ്ഞില്ല. പലയിടങ്ങളില്‍ നിന്നും കിട്ടുന്ന പണം കൈയ്യില്‍ തന്നെ സ്വരുക്കൂട്ടി വെക്കുകയാണ് ചെയ്യുന്നത്. ഇതറിയുന്ന ആരെങ്കിലുമായിരിക്കാം അലിയുടെ കൈയ്യില്‍ നിന്നും പണം തട്ടിപ്പറിച്ചതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
Keywords: Kasaragod, Kerala, News, Kumbala, Man, Mogral, Car, Man looted by Unknown gang