മദ്യപിച്ച് തിരിച്ചുപോവുകയായിരുന്ന യുവാവ് അടിതെറ്റിവീണു; താടിയെല്ല് തകര്‍ന്നു
Sep 28, 2017, 16:47 IST
ബന്തടുക്ക:(www.kasargodvartha.com 28/09/2017) നാടന്‍ ചാരായ വില്പന കേന്ദ്രത്തില്‍ നിന്നും മദ്യപിച്ച് തിരിച്ചുപോവുകയായിരുന്ന യുവാവ് അടിതെറ്റിവീണ് താടിയെല്ല് തകര്‍ന്നു. ബേക്കലം പൂടങ്കല്ലിലെ എച്ച്. രാഘവനാണ് നെരമ്പിലാക്കണ്ടത്തെ വാറ്റ് കേന്ദ്രത്തില്‍ മട്ടയിലേക്ക് പോകുമ്പോള്‍ വീണ് പരിക്കേറ്റത്. രണ്ട് ദിവസം മുമ്പാണ് സംഭവം. താടിയെല്ല് പൊട്ടിയതിനെ തുടര്‍ന്ന് രാഘവന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂലിത്തൊഴിലാളിയായ രാഘവന് വാറ്റു കേന്ദ്രത്തിലെ പതിവു സന്ദര്‍ശകനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ രാഘവനെ നാട്ടുകാരും ബന്ധുക്കളും ആദ്യം ബന്തടുക്കയിലെ സ്വകാര്യാശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Bandaduka, Liquor, Youth, Hospital, Injured, Treatment, Natives, Man injured after falling down.