ഗള്‍ഫിലെ മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന യുവാവിനെ കാണാതായി; അന്വേഷണത്തില്‍ ഹൈദരാബാദിലുള്ളതായി സൂചന; കുടുംബം കണ്ണീര്‍ക്കയത്തില്‍
Oct 2, 2017, 22:33 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2017) ഗള്‍ഫിലെ മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന യുവാവിനെ കാണാതായതായി പരാതി. രണ്ടുവര്‍ഷത്തിലേറെയായി ദുബൈ അല്‍ഖൂസിലെ ഖലീജ് ടൈംസ് പത്രത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ചെമ്മനാട് നെച്ചിപ്പടുപ്പിലെ മുഹമ്മദ് ഫാസിലി(25)നെയാണ് കാണാതായത്.
ഒരു മാസം മുമ്പ് സ്ഥാപനത്തില്‍ നിന്നും അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ച ഫാസില്‍ ഹൈദരാബാദില്‍ എത്തിച്ചേര്‍ന്നതായി വിവരം ലഭിച്ചിരുന്നു. പിന്നീട് വാട്ട്‌സ് ആപ്പ് മുഖേനയും ഫോണിലൂടെയും ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കുടുംബത്തിലെ ഏക ആണ്‍തരിയുടെ തിരോധാനം കുടുംബത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മകന്റെ തിരിച്ചുവരവും കാത്ത് പ്രാര്‍ത്ഥനയോടെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ് മാതാപിതാക്കള്‍.
പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ കാസര്‍കോട് പോലീസ് അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, News, Man, Missing, Chemnad, Nechipaduppu, Youngster, Dubai, Hyderabad