തുരങ്കത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ച വികലാംഗനെ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു
Apr 13, 2018, 16:49 IST
കാസര്‍കോട്: (www.kasargodvartha.com 13.04.2018) കളനാട് തുരങ്കത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശിയും കീഴൂരില്‍ താമസിച്ച് ജോലി ചെയ്തുവരികയും ചെയ്യുന്ന തിരുവനന്തപുരം എരിക്കലുവിള പൂവാറിലെ
Related News:
വികലാംഗന്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍; ആളെ തിരിച്ചറിഞ്ഞില്ല, മൃതദേഹം ഛിന്നഭിന്നമായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Death, News, Natives, Train, Police, Railway-track, Man found dead after train hit identified.
< !- START disable copy paste -->
സാന്‍ഡ്രൂസിന്റെ മകന്‍ റോബിന്‍ സാന്‍ഡ്രൂസ്(35) ആണ് മരിച്ചത്. രണ്ട് വര്‍ഷമായി കീഴൂരില്‍ താമസിച്ചുവരികയാണ് റോബിന്‍. കീഴൂര്‍ അബ്ദുല്‍ ഖാദര്‍ എന്നയാളുടെ തോണിയിലാണ് റോബിന്‍ ജോലി ചെയ്തിരുന്നത്. മല്‍സ്യതൊഴില്‍ കൂടാതെ പെയിന്റിംഗ് ജോലിയും ചെയ്യാറുണ്ട്.
വികലാംഗനായിരുന്നു മരിച്ച റോബിന്‍. കാലില്‍ കൃത്രിമകാല്‍ ഘടിപ്പിച്ചിരുന്നു. ഇതാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായകമായത്.
നാട്ടുകാരായ കെ.എസ് സാലി, ഖാദര്‍, നിസാര്‍ ,മുത്തലിബ്, അഹ് മദ് എന്നിവരുടെ സഹായത്തോടെയാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചത്.
മരണവിവരം തിരുവനന്തപുരത്തുള്ള ബന്ധുക്കളെ പോലീസ് അറിയിച്ചിട്ടുണ്ട്. ബന്ധുകള്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.
ബേക്കല്‍ പോലീസ് എസ് ഐ ഉമേശന്‍, പോലീസുകാരായ പ്രദീപ് കുമാര്‍, മനോജ്, സുരേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തസൂക്ഷിച്ചിരിക്കുകയാണ്.