പോലീസ് വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറുപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു; സ്‌കൂട്ടര്‍ നമ്പര്‍ മറ്റൊരു വാഹനത്തിന്റേത്
Jul 13, 2017, 13:19 IST
കാസര്‍കോട്: (www.kasargodvartha.com 13/07/2017) പോലീസ് വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറുപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയും സ്‌കൂട്ടര്‍ ഓടിച്ച ആള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.
കെ എല്‍ 13 എസ് 37 നമ്പര്‍ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സ്‌കൂട്ടറിന്റെ നമ്പര്‍ മറ്റൊരു വാഹനത്തിന്റേതാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Police, Vehicle, Youth, Scooter, Investigation, Man escaped while vehicle checking.