കുഴല്‍ കിണര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്, ലോറിക്കടിയില്‍പെട്ടയാളെ പുറത്തെടുത്തത് 2 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം
Oct 25, 2017, 17:54 IST
പെരിയ: (www.kasargodvartha.com 25.10.2017) കുഴല്‍ കിണര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ലോറിക്കടിയില്‍പെട്ടയാളെ പുറത്തെടുത്തത് രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം. പെരിയ മൂന്നാംകടവ് ഇറക്കത്തിലാണ് ബുധനാഴ്ച വൈകിട്ട് അപകടമുണ്ടായത്. ഛത്തിസ്ഗഡ് സ്വദേശി ബുദ്ധറാം(22)ആണ് മരിച്ചത്.
മൈലാട്ടി അയ്യപ്പ ബോര്‍വെല്‍സ് ഏജന്‍സിയുടെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തിക്ക് കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഛത്തിസ്ഗഡ് സ്വദേശികളായ വിജയ് (20), ഛാന്ത്‌റാം (20) ശുക്‌റാം (20), രമണ്‍സിംഗ് (20), ബുദ്വാര്‍(23), തമിഴ്‌നാട് അഴിയൂരിലെ കാളിമുത്തു (27), വേലു (27) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്ന് അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും ലോറി ഉയര്‍ത്താനായില്ല.
ഡ്രൈവറുടെ കാല്‍ ലോറിക്കടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പിന്നീട് പൊയ്‌നാച്ചിയിലെ റഹ്്മാനിയ ഇന്‍ഡസ്ട്രീസില്‍ നിന്ന് ക്രെയിന്‍ എത്തിച്ചാണ് മറിഞ്ഞ ലോറി ഉയര്‍ത്തി ബുദ്ധറാമിനെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും ഇയാള്‍ മരിച്ചിരുന്നു. മരിച്ച ബുദ്ധറാം അടക്കം എല്ലാ തൊഴിലാളികളും ലോറിക്കു മുകളില്‍ ഇരുന്നും നിന്നും യാത്ര ചെയ്യുകയായിരുന്നു. പലരും ലോറിയില്‍ നിന്നും ദൂരേയ്ക്കു തെറിച്ചുവീണതുകൊണ്ടാണു രക്ഷപെട്ടത്.
Keywords: Kasaragod, Kerala, news, Periya, Accidental-Death, Man dies in Bore well lorry accident