city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Death | യാത്രക്കാർ നോക്കി നിൽക്കെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി കണ്ണൂർ സ്വദേശി മരിച്ചു

Photo: Arranged

● മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി ജോളി തോമസ് 
● പൂനെയിൽ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റും ആധാർ കാർഡും കണ്ടെത്തി.
● മൃതദേഹം കണ്ട യുവതി തലകറങ്ങി വീണു.

കാസർകോട്: (KasargodVartha) യാത്രക്കാർ നോക്കി നിൽക്കെ റെയിൽവെ സ്റ്റേഷൻ ഒന്നാം നമ്പർ പാളത്തിൽ കണ്ണുർ  സ്വദേശി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ ഇരിട്ടിയിലെ ജോളി തോമസ് (67) എന്നയാളാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.30ന് കടന്നുപോയ ചരക്ക് ട്രെയിൻ തട്ടിയാണ് മരിച്ചത്. പൂനെയിൽ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിൻ ടികറ്റും, പൂനെ വിലാസത്തിലുള്ള ആധാർ കാർഡും ഇയാളുടെ കീശയിൽ നിന്നും കണ്ടെത്തി.

റെയിൽവെ പൊലീസ് മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കാൽ അറ്റു പോയിരുന്നു. ട്രെയിനിന് മുന്നിലേക്ക് ചാടിയതാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മംഗ്ളൂറിൽ നിന്നും വൈകീട്ടുള്ള ചെന്നൈ സൂപർ ഫാസ്റ്റ്, കണ്ണൂർ പാസൻജർ, മാവേലി എക്സ്പ്രസ് എന്നിവ കടന്നു പോകേണ്ടതിനാൽ പ്ലാറ്റ്ഫോമിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇതിനിടയിലാണ് കുതിച്ചെത്തിയ ചരക്ക് ട്രെയിനിന് മുന്നിൽ മരണം സംഭവിച്ചത്.

വർഷങ്ങളായി ഇയാൾ പൂനെയിലെ ആശ്രമത്തിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനിടെ പാളത്തിൽ നിന്നും മാറ്റിയ മൃതദേഹം സ്ട്രചറിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കൊണ്ടുപോകുന്നത് കണ്ട യുവതി പ്ലാറ്റ്ഫോമിൽ തല കറങ്ങിവീണു. പൊലീസും സ്ത്രീയാത്രക്കാരും ഉടൻ തന്നെ തണുത്ത വെള്ളം മുഖത്ത് കുടഞ്ഞതോടെയാണ് ബോധം തെളിഞ്ഞത്.

ചെന്നൈ മെയിലിൽ മംഗ്ളൂറിൽ നിന്നും വന്നിറങ്ങി പ്ലാറ്റ്ഫോമിലുടെ നടന്നുപോകുന്നതിനിടെയാണ് പെട്ടന്ന് സ്ട്രചറിൽ മൃതദേഹം കൊണ്ടുപോകുന്നത് യുവതി കണ്ടത്. വിദ്യാനഗർ സ്വദേശിനിയാണ് കുഴഞ്ഞുവീണത്.

A man from Kannur died after being hit by a freight train at Kasaragod railway station. The deceased, Jolly Thomas, was 67 years old. He was hit by the train while passengers were watching. His body was moved to Kasaragod General Hospital by the Railway Police.

#Kasaragod #TrainAccident #KeralaNews #RailwayAccident #Tragedy #Death

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia