ലോക്ഡൗണായതോടെ ജോലിയില്ല; മനോവിഷമത്തില്‍ ആസിഡ് കഴിച്ച സ്വര്ണപ്പണിക്കാരന് ആശുപത്രിയില്‍ മരിച്ചു
Apr 24, 2020, 18:29 IST
കുമ്പള: (www.kasargodvartha.com 24.04.2020) ലോക്ഡൗണായതോടെ ജോലിയില്ലാതായതിലുള്ള മനോവിഷമത്തില്‍ ആസിഡ് കഴിച്ച സ്വര്ണപ്പണിക്കാരന് ആശുപത്രിയില്‍ മരിച്ചു. കുമ്പള നായിക്കാപ്പ് നാരായണ മംഗലത്തെ ഭാസ്കരന്-ചന്ദ്രാവതി ദമ്പതികളുടെ മകന് ഗോവിന്ദന് ആചാര്യ (45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗോവിന്ദന് ആചാര്യയെ വീട്ടില്‍ ആസിഡ് കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്.
വിവിധ ഭാഗങ്ങളില്‍ പോയി സ്വര്‍ണാഭരണം നിര്‍മ്മിച്ചു കൊടുക്കുന്ന ജോലിയായിരുന്നു ഗോവിന്ദന്. ജോലിയില്ലാതായതിനെ തുടര്‍ന്ന് പണമില്ലാതെ ദുരിതത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സ്വര്‍ണത്തിന് നിറംചേര്ക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡാണ് കഴിച്ചത്.
ശിവാനന്ദന്, രഘു എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kasaragod, Kumbala, Kerala, News, Death, Hospital, Man died after consuming Acid