ലോറിയില്‍ കൊണ്ടുപോയ ട്രാക്റ്റര്‍ ദേഹത്ത് വീണ് ഉടമക്ക് ഗുരുതരം
Feb 16, 2019, 23:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.02.2019) ലോറിയില്‍ കൊണ്ടുപോയ ട്രാക്റ്റര്‍ ദേഹത്ത് വീണ് ഉടമക്ക് ഗുരുതരം. ഉടമ മണികണ്ഠനാണ് ഗുരുതരമായി പരിക്കേറ്റത്. പെരുമ്പാവുരില്‍ നിന്നും മംഗളൂരുവിലേക്ക് ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ ട്രാക്റ്ററില്‍ നിന്നും തെറിച്ച് വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് മുന്നിലാണ് അപകടം.
ലോറിക്ക് കുറുകെ ചാടിയ ആളെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബ്രേക് ചവിട്ടിയപ്പോള്‍ ട്രാക്റ്ററില്‍ നിന്നും തെറിച്ച് വീണ മണികണ്ഠന്റെ ദേഹത്തേക്ക് ട്രാക്റ്ററും പതിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് പരിക്ക് പറ്റിയത് ലോറി ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ലോറിയില്‍ നിന്നും നിലവിളി കേട്ട ഹോം ഗാര്‍ഡ് സി കെ കുശന്‍ ഗോവിന്ദന്റെ നേതൃത്ത്വത്തില്‍ ലോറി തടഞ്ഞു നിര്‍ത്തുകയും ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും അരമണിക്കുറോളം പരിശ്രമിച്ച് ഇദ്ദേഹത്തേ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Accident, Injured, Man critically injured in accident