റെയില്‍വെ സ്റ്റേഷനില്‍ ഉറങ്ങുകയായിരുന്ന നാല്‍പ്പത്തഞ്ചുകാരനെ തലക്കടിച്ചുവീഴ്ത്തിയ ശേഷം പണം കവര്‍ന്നു
Aug 11, 2017, 20:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.08.2017) റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങിയ നാല്‍പ്പത്തഞ്ചുകാരനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു വീഴ്ത്തി പണം കവര്‍ന്നു. ഉദുമ തിരുവക്കോളിയില്‍ താമസിക്കുന്ന മുരുകേശനെ (45)യാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മുരുകേശനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഉറങ്ങിക്കിടക്കുകയായിരുന്ന തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈയ്യിടുന്നതായി അറിഞ്ഞ് ഞെട്ടി ഉണര്‍ന്നപ്പോള്‍ രണ്ടംഗ സംഘം ഇരുമ്പ് വടി കൊണ്ട് തന്നെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് മുരുകേശന്‍ പറയുന്നു. പരിക്കേറ്റ ഇയാളെ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നവരാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്നും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് പരിയാരത്തേക്ക് മാറ്റിയത്.
മുരുകേശന്റെ പോക്കറ്റില്‍ നിന്നും ആയിരം രൂപയും മൊബൈല്‍ഫോണും മോട്ടോര്‍ ബൈക്കിന്റെ താക്കോലും മോഷണം പോയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Railway station, Man attacked and steal his money at Railway station
Keywords: Kasaragod, Kerala, news, Robbery, Railway station, Man attacked and steal his money at Railway station