കീഴൂരില്‍ മണല്‍മാഫിയാ സംഘം ഡി.വൈ.എഫ്.ഐ. നേതാവിനെ അക്രമിച്ചു
Oct 15, 2013, 10:38 IST
മേല്‍പ്പറമ്പ്: ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായ വ്യാപാരിയെ മൂന്നംഗ മണല്‍മാഫിയാസംഘം അക്രമിച്ചു. തടയാനെത്തിയ സഹോദരനെ തള്ളിയിട്ടു. തിങ്കളാഴ്ച രാത്രി 10 മണിയോടെ കീഴൂര്‍ ജമാഅത്ത് പള്ളിക്കടുത്താണ് സംഭവം. കീഴൂര്‍ ടൗണില്‍ പലചരക്ക് കടനടത്തുന്ന കീഴൂര്‍ കടപ്പുറത്തെ മുനീറിനെ (24) യാണ് അക്രമിച്ചത്.
ഡി.വൈ.എഫ്.ഐ. കീഴൂര്‍ യൂണിറ്റ് സെക്രട്ടറിയാണ് മുനീര്‍. കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന മുനീറിനെ പള്ളിപ്പരിസരത്തെത്തിയപ്പോള് മൂന്നംഗസംഘം വളയുകയും മര്‍ദിക്കുകയുമായിരുന്നു. മണല്‍വാരലിനെതിരെ ശബ്ദിച്ചാല്‍ കൊന്നുകളയുമെന്ന് ആക്രോശിച്ചായിരുന്നു മര്‍ദനമെന്ന് മുനീര്‍ പറഞ്ഞു. ബഹളംകേട്ട് ഓടിവന്ന തന്റെ സഹോദരന് ഷാഫി (34)യെ അക്രമികള്‍ തള്ളിയിടുകയും ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്തതായും മുനീര്‍ പറഞ്ഞു.
കൈയ്യിലുണ്ടായിരുന്ന 7,000 രൂപയും കഴുത്തിലെ വെള്ളി മാലയും അക്രമികള്‍ തട്ടിപ്പറിച്ചു. അക്രമത്തിനിടെ കാണാതായ കടയുടെ താക്കോല്‍ കൂട്ടം ചൊവ്വാഴ്ച രാവിലെ റോഡരികില്‍ നിന്ന് കണ്ടെടുത്തു. മുഖത്തും ദേഹമാസകലവും പരിക്കേറ്റ മുനീര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ കീഴൂറിലെ കുഞ്ഞാമദ്, തൗസീഫ്, ഷഫീര്‍ എന്നിവര്‍ക്കെതിരെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയതായി മുനീര്‍ പറഞ്ഞു.
കീഴൂരിലും പരിസരത്തും വൈദ്യുതി പോസ്റ്റുകളില്‍ പെയിന്റടിക്കുകയും സദാചാര പോലീസ് ചമയുകയും അനധികൃത മണല്‍കടത്ത് നടത്തുകയും ചെയ്യുന്ന ഒരുസംഘം വിലസുകയാണ്. ഇതിനെതിരെ താന്‍ പോലീസ് കണ്ട്രോള് റൂമിലും ബേക്കല്‍ പോലീസിലും നേരത്തെ പരാതി നല്‍കിയിരുന്നു. ഈ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് മുനീര്‍ പറഞ്ഞു.
Also read:
അയോധ്യയില്‍ വിഎച്ച്പിയുടെ സങ്കല്പ ദിവസിന് വിലക്ക്
Keywords: Melparamba, Kizhur, Attack, DYFI, Leader, Injured, Sand mafia, Kasaragod, Kerala, Merchant, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: