ഗൃഹനാഥനെ യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടി; പ്രശ്‌നത്തില്‍ ഇടപെട്ട യുവാവിന് സംഘത്തിന്റെ ക്രൂരമര്‍ദനം
May 30, 2017, 13:00 IST
കുമ്പള: (www.kasargodvartha.com 30.05.2017) ഗൃഹനാഥനെ യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടിയതിനെ ചോദ്യം ചെയ്ത യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ബന്തിയോട് പച്ചമ്പള വില്ലേജ് ഓഫീസിന് സമീപത്തെ അബൂബക്കറാണ് (39) അക്രമത്തിനിരയായത്. യുവാവിനെ പരുക്കുകളോടെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് കുബണൂരിലാണ് സംഭവം. മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് അക്രമം നടത്തിയത്. ഒരാഴ്ച മുമ്പ് പച്ചമ്പളയിലെ വീട്ടില്‍ ഒരു യുവതി സഹായം അഭ്യര്‍ഥിച്ചെത്തിയിരുന്നു. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പണമെടുക്കാനായി ഗൃഹനാഥന്‍ വീട്ടിനകത്തു കയറിയപ്പോള്‍ പിന്നാലെ തന്നെ യുവതിയും കയറി. ഇതിനിടയില്‍ ആറുപേരെത്തി വീടുവളയുകയും ചെയ്തു. തുടര്‍ന്ന് ഗൃഹനാഥനെയും യുവതിയെയും ഒന്നിച്ചു നിര്‍ത്തി ഫോട്ടോയെടുക്കുകയും ഭീഷണിപ്പെടുത്തിയ ശേഷം 25,000 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കി സ്ഥലം വിടുകയും ചെയ്തു.
പിന്നീട് വീണ്ടും വീട്ടിലെത്തിയ സംഘം കൂടുതല്‍ പണം ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് അക്രമി സംഘം ഗൃഹനാഥനെ ഉപദ്രവിച്ചു. നിലവിളി കേട്ടെത്തിയ താന്‍ അക്രമം തടഞ്ഞതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ സംഘം തടഞ്ഞു നിര്‍ത്തി ക്രിക്കറ്റ് സ്റ്റമ്പും മറ്റു മാരകായുധങ്ങളും കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് അബൂബക്കര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് കുമ്പള പോലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Attack, Police, Complaint, Investigation, Threatening, Kasaragod, Aboobacker.