ഉണക്കമീന്‍ ചാക്കിനടിയിലാക്കി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 50 കിലോ പുകയില ഉത്പന്നങ്ങളുമായി 50 കാരന്‍ പിടിയില്‍
Nov 15, 2018, 21:49 IST
ബദിയടുക്ക: (www.kasargodvartha.com 15.11.2018) ഉണക്കമീന്‍ ചാക്കിനടിയിലാക്കി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 50 കിലോ പുകയില ഉത്പന്നങ്ങളുമായി 50 കാരന്‍ പിടിയിലായി. വിദ്യാഗിരി സ്വദേശി റസാഖിനെയാണ് എക്‌സൈസ് ബദിയടുക്ക റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി രഞ്ജിത്ത് ബാബുവും സംഘവും പിടികൂടിയത്. ബദിയടുക്ക ടൗണ്‍ ഭാഗങ്ങളില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.
ഉണക്കമീന്‍ ചാക്കിനടിയിലായി രണ്ടു ചാക്കുകളിലായി സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. നിരവധി തവണ പുകയിലയുമായി റസാഖ് എക്‌സൈസിന്റെയും, പോലീസിന്റെയും പിടിയിലായിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, News, Excise, Arrest, Lorry, Man arrested with Panmasala
Keywords: Badiyadukka, Kasaragod, News, Excise, Arrest, Lorry, Man arrested with Panmasala